താമരശ്ശേരിയില്‍നിന്ന് കാണാതായ 13കാരിയെ ബെംഗളൂരുവില്‍ നിന്നും കണ്ടെത്തി

താമരശ്ശേരി പെരുമ്പള്ളിയില്‍നിന്നു കാണാതായ പതിമൂന്നു വയസുകാരിയെ ബെംഗളൂരുവില്‍ നിന്നും കണ്ടെത്തി. ബന്ധുവായ യുവാവിനൊപ്പമാണ് ബെംഗളൂരുവില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മാര്‍ച്ച് 11ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാതായത്.
കുട്ടി യുവാവിനൊപ്പം ബെംഗളൂരുവില്‍ ഉണ്ടെന്ന വിവരം കര്‍ണാടക പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ കര്‍ണാടക പൊലീസ് താമരശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയെ തിരികെ എത്തിക്കാനായി താമരശ്ശേരി പൊലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























