Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

സിനിമയിലെ അക്രമരംഗങ്ങളുടെ ആധിക്യം ജനങ്ങളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നു ഹൈക്കോടതി

18 MARCH 2025 05:32 PM IST
മലയാളി വാര്‍ത്ത

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ സിനിമയിലെ അക്രമരംഗങ്ങളുടെ ആധിക്യം ജനങ്ങളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നു ഹൈക്കോടതി. ഇത്തരം അക്രമരംഗങ്ങള്‍ അനഭലഷണീയമായ സ്വാധീനം ജനങ്ങളില്‍ ചെലുത്താമെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്.സുധ എന്നിവര്‍ സിനിമയിലെയും ദൃശ്യമാധ്യമങ്ങളിലെയും അക്രമരംഗങ്ങളെക്കുറിച്ചു പരാമര്‍ശിച്ചത്.

പ്രത്യേകാന്വേഷണ സംഘം അനാവശ്യമായി ബുദ്ധിമുട്ടിച്ചാല്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹേമ കമ്മിറ്റി മുന്‍പാകെ ഹാജരായി മൊഴി നല്‍കിയെങ്കിലും കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലാത്തവരെയും പ്രത്യേകാന്വേഷണ സംഘം ബുദ്ധിമുട്ടിക്കുകയാണെന്നു ഹര്‍ജിക്കാരിലൊരാള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ആരെയെങ്കിലും എസ്‌ഐടി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നു കരുതുന്നില്ലെന്നും അങ്ങനെയുണ്ടായാല്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയത്. നോട്ടിസ് അയയ്ക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ല എന്നു മറുപടി നല്‍കാവുന്നതാണെന്നും കോടതി നിര്‍ദേശിച്ചു.

സിനിമയിലെ അക്രമരംഗങ്ങള്‍ സംബന്ധിച്ചു സംസ്ഥാന വനിതാ കമ്മിഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സമൂഹത്തില്‍ ഈയിടെ നടക്കുന്ന പല അക്രമ സംഭവങ്ങളിലും ഉള്‍പ്പെട്ടവരുടെ പ്രവൃത്തികളും വാക്കുകളും സിനിമാരംഗങ്ങളെ അനുകരിക്കുന്നതാണെന്നു കമ്മിഷന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. സിനിമ വിനോദവ്യവസായ മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തില്‍, അതിക്രൂര അക്രമങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനു നിയന്ത്രണങ്ങള്‍ വേണമെന്നുമുള്ള കമ്മിഷന്റെ സത്യവാങ്മൂലത്തെ തുടര്‍ന്നാണു കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സിനിമയില്‍ അക്രമത്തെ മഹത്വവല്‍ക്കരിക്കുന്നത് അത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍ മറ്റൊരു വശത്ത് അഭിപ്രായ പ്രകടനത്തിനും ആവിഷ്‌ക്കാരത്തിനും സ്വാതന്ത്ര്യമുണ്ട്. ഇത് എത്രവരെ പോകാമെന്നതാണ് ചോദ്യം. ധാര്‍മികത, ഭരണഘടനാ ധാര്‍മികത ഇതെല്ലാം ആശ്രയിച്ചാണ് ഇക്കാര്യങ്ങള്‍ പരിഗണിക്കേണ്ടത്.

സര്‍ക്കാരിനു മുന്നിലുള്ള എല്ലാ വസ്തുതകളും പരിഗണിച്ചശേഷം നിയമത്തിന്റെ കരടുണ്ടാക്കാം. കരട് തയാറായാല്‍, കോടതി അതു സംബന്ധിച്ചു അഭിപ്രായം പ്രകടിപ്പിക്കാം. നിയമമുണ്ടാക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയല്ല ചെയ്യുന്നത്, നിയമമുണ്ടാക്കാന്‍ കൂടുതല്‍ വസ്തുതകള്‍ ലഭ്യമാക്കാന്‍ സര്‍ക്കാരിനെ സഹായിക്കുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (27 minutes ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (56 minutes ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (1 hour ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (2 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (2 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (2 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (2 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (2 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (3 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (3 hours ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (5 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (6 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (6 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (6 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (6 hours ago)

Malayali Vartha Recommends