മറയൂരില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി

മറയൂരില്‍ മദ്യലഹരിയില്‍ ജ്യേഷ്ഠന്‍ അനിയനെ വെട്ടിക്കൊലപ്പെടുത്തി. മദ്യലഹരിയില്‍ മാതൃസഹോദരിയെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. മറയൂര്‍ പുനരധിവാസ നഗറായ ഇന്ദിരാനഗറില്‍ ജഗനാണ് (36) കൊല്ലപ്പെട്ടത്. പ്രതി ജ്യേഷ്ഠന്‍ അരുണി(48)നെ വീട്ടില്‍ നിന്ന് മറയൂര്‍ പൊലീസ് പിടികൂടി. രാത്രി 7.45ന് നായിരുന്നു സംഭവം. മറയൂര്‍ എസ്എച്ച്ഒ ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വീട്ടിലെത്തി അരുണിനെ കസ്റ്റഡിയിലെടുത്തത്.
ഇവരുടെ പിതാവ് പഴനിസ്വാമിയും മാതാവ് ലീലയും മരണപ്പെട്ടതോടെ ഒരുവര്‍ഷത്തോളമായി മാതൃസഹോദരി ബാലമണിയുടെ വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. മറയൂരിലെ ചെറുവാട് ആദിവാസിക്കുടിയില്‍ താമസക്കാരായ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുന്നത് പതിവായിരുന്നു. തുടര്‍ന്ന് മറയൂര്‍ ഇന്ദിരാനഗരിയില്‍ മാതൃസഹോദരിയായ ബാലാമണിക്കൊപ്പം അരുണ്‍ താമസം മാറ്റി. പിന്നീട് ജഗനും കൂടെ താമസത്തിനെത്തി. ഇവിടെയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം പതിവായി.
ചൊവ്വാഴ്ച രാത്രി ജഗന്‍ ബാലമണിയെ മാരകായുധവുമായി ആക്രമിക്കാന്‍ ശ്രമിക്കവെയാണ് അരുണ്‍ വാക്കത്തി ഉപയോഗിച്ച് ജഗനെ വെട്ടിയത്. തലയ്ക്കാണ് വെട്ടേറ്റത്. പരുക്കേറ്റ് കിടന്ന ജഗനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലും മറയൂര്‍ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കുടുംബാരോഗ്യ കേന്ദ്രത്തിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha