അഫാനെതിരെ ആദ്യമായി മൊഴി നല്കി ഉമ്മ ഷെമീന...ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ട്, അഫാന് ആദ്യം കഴുത്ത് ഞെരിച്ച് ചുമരില്‍ തലയടിച്ചു, ഇതോടെ ബോധം നഷ്ടമായി, പിന്നെ ബോധം വന്നപ്പോള്‍ അഫാന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു

അഫാനെതിരെ ആദ്യമായി മൊഴി നല്കി ഉമ്മ ഷെമീന...ഭര്‍ത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ട്, അഫാന് ആദ്യം കഴുത്ത് ഞെരിച്ച് ചുമരില്‍ തലയടിച്ചു, ഇതോടെ ബോധം നഷ്ടമായി, പിന്നെ ബോധം വന്നപ്പോള്‍ അഫാന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തില്‍ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നല്കി ഉമ്മ ഷെമീന. അഫാന് ആക്രമിച്ചതാണെന്ന് ഷെമീന കിളിമാനൂര്‍ എസ്എച്ച്ഒക്ക് മൊഴി നല്കി.
സംഭവം നടന്ന ദിവസം 50,000രൂപ തിരികെ നല്‍കണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ പോയപ്പോള്‍ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിച്ചില്ലെന്നാണ് ഷെമീന മൊഴി നല്‍കിയത്. മക്കളുമൊത്ത് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചിരുന്നതായും ഇതിനായി യുട്യൂബില്‍ ഇളയമകനെ കൊണ്ട് പലതും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീനയുടെ മൊഴിയിലുണ്ട്.
അതേസമയം, പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. അച്ഛന്റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ കസ്റ്റഡില്‍ വാങ്ങിയ പ്രതിയെ പൊലീസ് വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























