ഉളിയക്കോവിലില്‍ കോളേജ് വിദ്യാര്‍ത്ഥി ഫെബിന് ജോര്‍ജിന്റെ ജീവനെടുത്തത് കത്തികൊണ്ട് ആഴത്തിലേറ്റ മൂന്ന് കുത്തുകള്‍... ഫെബിന്റെ ഹൃദയത്തിലും ശ്വാസകോശത്തിലും കരളിലും മാരക മുറിവുകള്‍ ഏല്പ്പിച്ചെന്ന്് പോസ്റ്റ്മോര്ട്ടത്തിലെ കണ്ടെത്തല്‍....ഫെബിന്റെ സംസ്കാരം ഇന്ന്

നീണ്ടകര സ്വദേശിയായ തേജസ് രാജാണ് ആക്രമിച്ചത്. അമിത രക്തസ്രാവവും മരണത്തിന് കാരണമായി. ഗുരുതരമായി പരിക്കേറ്റ ഫെബിനെ ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ മരിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വീട്ടില്‍ എത്തിച്ച ഫെബിന്റെ സംസ്കാരം ഇന്ന് രാവിലെ തുയ്യം പള്ളി സെമിത്തേരിയില്‍ നടക്കും.
അതേസമയം ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കിയ തേജസ് രാജിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫെബിന്റെ പിതാവ് ജോര്‍ജ് ഗോമസ് തീവ്ര പരിചരണത്തില്‍ ചികിത്സയില്‍ തുടരുന്നു. അതേസമയം കേസില്‍ മൊഴിയെടുപ്പുംതെളിവ് ശേഖരണവും ഉള്‍പ്പടെയുള്ള പൊലീസ് നടപടികളും പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha