Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ആല്‍ത്തറ വിനീഷ് കൊലക്കേസ്: തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണറാഫീസിന് സമീപം പട്ടാപ്പകല്‍ ശോഭാ ജോണിന്റെ സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതികളെ വിചാരണ അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ച് സെഷന്‍സ് കോടതി, തൊണ്ടിമുതലുകള്‍ മിസ്സിംഗ് ആയതിനാല്‍ വിചാരണ നിര്‍ത്തിവച്ചു

19 MARCH 2025 07:45 AM IST
മലയാളി വാര്‍ത്ത

ഗുണ്ടാത്തലവന്‍ ആല്‍ത്തറ വിനീഷിനെ സംസ്ഥാനത്തിലെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയായ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം തലസ്ഥാനത്തെ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് സമീപം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ തൊണ്ടിമുതലുകള്‍ കാണാനില്ലാത്തതിനാന്‍ പ്രതികളുടെ വിചാരണ അനിശ്ചിത കാലത്തേക്ക് സെഷന്‍സ് കോടതി നിര്‍ത്തി വക്കാന്‍ ഉത്തരവിട്ടു.


തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഷിജു ഷെയ്ക്കിന്റേതാണുത്തരവ്. ഹൈക്കോടതി നിര്‍ദ്ദേശം വന്ന ശേഷം മാത്രമേ ഇനി വിചാരണ നടപടികള്‍ പുനരാരംഭിക്കുകയുള്ളു. തൊണ്ടിമുതലുകള്‍ മിസ്സിംഗ് ആയതിനാല്‍ അവ ഹാജരാക്കാന്‍ കേസ് വിചാരണക്കായി കമ്മിറ്റ് ചെയ്ത് സെഷന്‍സ് കോടതിക്കയച്ച തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയോട് നിര്‍ദേശിച്ചിരുന്നു.തൊണ്ടി മുതല്‍ കാണ്മാനില്ലാത്ത വിവരം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് ചെയ്തതായി മജിസ്‌ട്രേട്ട് കോടതി ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു.


തൊണ്ടിയുമായി ബന്ധപ്പെട്ട മുന്‍ നടപടിക്രമങ്ങള്‍ പരിശോധിക്കാനും സെഷന്‍സ് കോടതി ഉത്തരവിട്ടു. തൊണ്ടി റൂം പരിശോധിച്ച് തൊണ്ടി വകകള്‍ ഹാജരാക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന മജിസ്‌ട്രേട്ട് കോടതി ജൂനിയര്‍ സൂപ്രണ്ടിന്റെ അപേക്ഷ തള്ളിയാണ് വിചാരണ കോടതി മുന്‍ ജഡ്ജി എസ്. രാധാകൃഷ്ണന്‍ മജിസ്‌ട്രേറ്റിന് റിമൈന്‍ഡര്‍ കത്തയക്കാന്‍ ഉത്തരവിട്ടത്. ജനുവരി 17 മുതല്‍ ജൂനിയര്‍ സൂപ്രണ്ട് സമയം തേടുകയായിരുന്നു. ഇക്കാരണത്താല്‍ ജനുവരി മുതല്‍ വിചാരണ മുടങ്ങിയിരിക്കുകയാണ്.



കേരള പോലീസിന്റെ വനിതാ ഗുണ്ടാ ലിസ്റ്റിലെ ഒന്നാം പേരുകാരിയും അനവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ ശോഭാ ജോണിന്റെ കൂട്ടാളിയും നിലവിലെ ഭര്‍ത്താവും നാലു വധശ്രമക്കേസുകളിലും വാഹന മോഷണക്കേസുകളിലുമടക്കം പ്രതിയുമായ ശാസ്തമംഗലം പാങ്ങോട് കൂട്ടാംവിള തച്ചങ്കരി വീട്ടില്‍ കേപ്പന്‍ അനിയെന്ന അനില്‍കുമാര്‍ , ശാസ്തമംഗലം സ്വദേശി പൂക്കട രാജന്‍ എന്ന ടി. രാജേന്ദ്രന്‍ , ശോഭാ ജോണ്‍ , ചന്ദ്ര ബോസ് , അറപ്പു രതീഷ് എന്ന രതീഷ് , സജു , വിമല്‍ , രാധാകൃഷ്ണന്‍ എന്നിവരാണ് വിനീഷ് കൊലക്കേസിലെ ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികള്‍.


2010 ല്‍ കേസ് റെക്കോര്‍ഡുകള്‍ കമ്മിറ്റ് ചെയ്ത് വിചാരണക്കോടതിക്ക് അയച്ചെങ്കിലും മജിസ്‌ട്രേട്ട് കോടതിയിലെ അന്നത്തെ ജൂനിയര്‍ സൂപ്രണ്ട് തൊണ്ടിമുതലുകള്‍ അയച്ചിരുന്നില്ല. തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ ഒരു മാസം സമയം വേണമെന്ന് ഇപ്പോഴത്തെ ജൂനിയര്‍ സൂപ്രണ്ട് സെഷന്‍സ് കോടതിയില്‍ സാവകാശം തേടിയുള്ള അപേക്ഷാ കത്ത് സമര്‍പ്പിക്കുകയായിരുന്നു. അപേക്ഷ അനുവദിച്ച മുന്‍ സെഷന്‍സ് ജഡ്ജി സി.ജെ. ഡെന്നി ഫെബ്രുവരി 22 നകം തൊണ്ടിമുതലുകള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. കേസ് വിചാരണ തീയതി ഷെഡ്യൂള്‍ ചെയ്യാനിരിക്കെയാണ് നിര്‍ണ്ണായക തൊണ്ടി മുതലുകള്‍ മിസ്സിംഗ് ആയ വിവരം വിചാരണ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. മൂന്നാം പ്രതിയും സംസ്ഥാനത്തെ ഗുണ്ടാ ലിസ്റ്റിലെ ആദ്യ വനിതാ ഗുണ്ടയുമായ ശോഭാ ജോണ്‍ അടക്കം എട്ടു പ്രതികളെ വിചാരണ ചെയ്യാനായി വിചാരണ തീയതി കോടതി ഷെഡ്യൂള്‍ ചെയ്യാനിരിക്കെയാണ് തൊണ്ടി മുതലുകളും രേഖകളും പരിശോധിച്ച് ഉറപ്പു വരുത്താന്‍ വിചാരണ കോടതി ഓഫീസിനോട് നിര്‍ദേശിച്ചത്. അപ്രകാരം നടത്തിയ പരിശോധനയിലാണ് കമ്മിറ്റല്‍ കോടതിയായ മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നും തൊണ്ടിമുതലുകള്‍ മാത്രം വിചാരണക്കോടതിയില്‍ എത്താത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

വിചാരണക്കു മുന്നോടിയായി പ്രതികള്‍ക്കു മേല്‍ സെഷന്‍സ് കോടതി കഴിഞ്ഞ വര്‍ഷം കുറ്റം ചുമത്തിയിരുന്നു. തന്നെ വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ശോഭ ജോണ്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വിചാരണ കോടതി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയത്. 2010 ല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷം പിന്നിട്ട ശേഷം 2020 ല്‍ യാതൊരു ഉദ്ദേശ്യ ശുദ്ധിയുമില്ലാതെ വിടുതല്‍ ഹര്‍ജിയുമായി എത്തിയത് വൈകി വന്ന വിവേകമാണോയെന്ന് കോടതി നിരീക്ഷണം നടത്തി. ശോഭാ ജോണും കേപ്പന്‍ അനിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ബംഗ്‌ളുരുവിലടക്കം പെണ്‍വാണിഭം നടത്തിയ ആലുവ വരാപ്പുഴ - വടക്കന്‍ പറവൂര്‍ പീഢന കേസില്‍ 18 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ശിക്ഷാ തടവു പുള്ളികളായി നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരവെ അപ്പീല്‍ ജാമ്യത്തില്‍ കഴിഞ്ഞു വരികയാണ്.

വിനീഷ് കൊലക്കേസില്‍ വിചാരണ ഷെഡ്യൂള്‍ ചെയ്ത് സാക്ഷി വിസ്താരം തുടങ്ങാനിരിക്കെയാണ് ശോഭ വിടുതല്‍ ഹര്‍ജിയുമായി എത്തിയത്. വിചാരണക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച് പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താനിരിക്കെയാണ് വിടുതല്‍ ഹര്‍ജിയെന്ന അടവു തന്ത്രം ശോഭാ ജോണ്‍ പുറത്തെടുത്തത്. 2010 ല്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ച് 10 വര്‍ഷം പിന്നിട്ട ശേഷമാണ് ശോഭ വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചത്. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാലും തന്നെ ശിക്ഷിക്കാന്‍ തനിക്കെതിരെ നിയമ സാധുതയുള്ള തെളിവില്ലാത്തതിനാലും തന്നെ വിചാരണ കൂടാതെ കുറ്റവിമുക്തയാക്കി വിട്ടയക്കണമെന്നായിരുന്നു ശോഭയുടെ ഹര്‍ജിയിലെ ആവശ്യം. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമുള്ള വിടുതല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് വകുപ്പ് 228 പ്രകാരം കുറ്റം ചുമത്തിയത്. പ്രതികള്‍ കൃത്യം ചെയ്തതായി പ്രഥമദൃഷ്ട്യാ അനുമാനിക്കാവുന്ന തെളിവുകള്‍ കോടതി മുമ്പാകെ ഉള്ളതായി ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ക്ക് മേല്‍ കോടതി കുറ്റം ചുമത്തിയത്.

2015 മാര്‍ച്ച് 27 ന് വിചാരണ തുടങ്ങാനായി കോടതി കുറ്റം ചുമത്താനിരിക്കെ നാലാം പ്രതി ചന്ദ്രബോസും അഞ്ചാം പ്രതി അറപ്പു രതീഷും കോടതിയില്‍ ഹാജരാകാതെ മുങ്ങി ഒളിവില്‍ പോയി. തുടര്‍ന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുത്തരവ് നടപ്പിലാക്കി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി വന്ന കാലതാമസമാണ് വിചാരണ ആരംഭിക്കല്‍ വൈകിപ്പിച്ചത്. തുടര്‍ന്നാണ് ശോഭ വിടുതല്‍ ഹര്‍ജിയെന്ന അടവു തന്ത്രം പയറ്റി നോക്കാനായി പുറത്തെടുത്തത്.
2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗുണ്ടാ നേതാവും നഗരത്തിലെ മുന്തിയ ഹോട്ടലുകള്‍ , മണല്‍ ലോറികള്‍ , ക്വാറി - മണ്ണ് മാഫിയ തുടങ്ങിയവരില്‍ നിന്നും ഗുണ്ടാ പിരിവ് , കൂലിത്തല്ല് , അടിപിടി തുടങ്ങി അനവധി കേസുകളിലെ പ്രതിയുമായിരുന്നു ആല്‍ത്തറ വിനീഷ്.
ഇയാള്‍ തിരുവനന്തപുരം നഗരമധ്യത്തിലെ സിറ്റി പോലീസ് കമീഷണറുടെ മുന്നില്‍ കോടതി ഉത്തരവിട്ട ജാമ്യവ്യവസ്ഥ പാലിക്കാനായി ഹാജരായി രജിസ്റ്ററില്‍ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടന്‍ ശോഭാ ജോണിന്റെ ഗുണ്ടാ സംഘം വിനീഷിനെ പട്ടാപ്പകല്‍ കമീഷണറാഫീസിന് സമീപം വെച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. വെട്ടു കൊണ്ടോടിയ വിനീഷ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥാനായിരുന്ന റാവുവിന്റെ കരിങ്കല്‍ മതില്‍ ചാടിക്കടന്നെങ്കിലും ഗുണ്ടകള്‍ സംഘം ചേര്‍ന്ന് വാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കമ്മീഷണറാഫീസിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് വിനീഷിനെ സ്‌കെച്ച് ചെയ്ത് ശോഭാ ജോണിന് ഒറ്റിക്കൊടുത്ത് വിവരം കൈമാറിയതെന്ന് ആരോപണമുണ്ട്. കൊല്ലപ്പെടുന്നതിന് ആറു മാസം മുമ്പ് വിനീഷ് വെള്ളയമ്പലം ബുറാക്ക് ഹോട്ടലില്‍ ചെന്ന് ഗുണ്ടാപ്പിരിവ് ചോദിച്ചു. എന്നാല്‍ മുതലാളി സ്ഥലത്തില്ലെന്നും മുതലാളി പറയാതെ പണം തരാന്‍ പറ്റില്ലെന്നും കാഷ്യര്‍ അറിയിച്ച ഉടന്‍ വാള്‍ കൊണ്ട് വെട്ടി വിനീഷ് കാഷ്യറുടെ കൈക്ക് മാരകമായി പരിക്കേല്‍പ്പിച്ച് ക്യാഷ് കൗണ്ടറിലെ ക്യാഷ് ബോക്‌സില്‍ നിന്നും പണം പിടിച്ചു പറിച്ചു കൊണ്ടുപോയി.
നഗരത്തിലെ സമ്പന്നരുടെ മക്കളെ സംഘത്തില്‍ ചേര്‍ത്ത് അവരെക്കൊണ്ട് കുറ്റകൃത്യങ്ങള്‍ ചെയ്യിച്ച് അവര്‍ക്ക് പുറത്തിറങ്ങാനാവാത്ത വിധം അവരെ തന്റെ വരുതിയില്‍ നിര്‍ത്തുന്നതില്‍ വിരുതനായിരുന്നു വിനീഷ്.
നഗരത്തില്‍ ശോഭാ ജോണ്‍' നടത്തി വന്ന നക്ഷത്ര വേശ്യാലയം ഉള്‍പ്പെടെയുള്ള നിയമ വിരുദ്ധ ബിസിനസ്സില്‍ നിന്നും ഗുണ്ടാ പിരിവ് ചോദിച്ചതും ശോഭയുടെ നിലവിലെ ഭര്‍ത്താവ് കേപ്പന്‍ അനിയുടെ സഹോദരനെ കൊലപ്പെടുത്തിയതില്‍ വിനീഷ് പ്രധാന പങ്കു വഹിച്ചതിലും നഗരത്തിലെ പ്രബല ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും ബിസിനസ് വൈരാഗ്യവുമാണ് വിനീഷിന്റെ കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
വരാപ്പുഴയിലെയും വടക്കന്‍ പറവൂരിലെയും മൈനര്‍ പെണ്‍കുട്ടികളെ ബംഗ്‌ളുരുവില്‍ അടക്കം കൊണ്ടുപോയി പെണ്‍വാണിഭം നടത്തിയതിന് ചാര്‍ജ് ചെയ്യപ്പെട്ട പറവൂര്‍ - വരാപ്പുഴ പീഡനക്കേസുകളില്‍ 18 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട ശോഭയും കേപ്പന്‍ അനിയും അപ്പീല്‍ ജാമ്യത്തിലാണ്. പീഡനക്കേസില്‍ സിനിമാ താരം ബെച്ചു റഹ്മാന്‍ ശോഭയുടെ കൂട്ടു പ്രതിയാണ്. 30 പീഡന കേസുകളില്‍ ഇനിയും വിചാരണ നടക്കേണ്ടതായിട്ടുണ്ട്.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (15 minutes ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (44 minutes ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (1 hour ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (2 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (2 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (2 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (2 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (2 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (2 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (3 hours ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (5 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (5 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (6 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (6 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (6 hours ago)

Malayali Vartha Recommends