പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാര ചടങ്ങ് ഇന്ന്...

പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാര ചടങ്ങ് ഇന്ന്... രാവിലെ 9 മുതല്‍ 11 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനം.
തുടര്‍ന്ന് തൈക്കൂടം എ.കെ.ജി .റോഡിലെ വീട്ടിലെത്തിക്കും. രണ്ട് മണിക്ക് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്കാരചടങ്ങുകള്‍ നടക്കും.
അതേസമയം ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് 4.48ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗോപാലകൃഷ്ണന്റെ അന്ത്യം. ഒരാഴ്ച മുന്‍പ് വീട്ടില്‍വച്ചു വീണ് അദ്ദേഹത്തിനു പരുക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഇന്നലെ ഹൃദയാഘാതമുണ്ടായത്.
https://www.facebook.com/Malayalivartha
























