ഇസ്രായേലില്‍ നടത്തിയ ആക്രമണങ്ങള്‍ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി ബിന്യമിന് നെത്യനാഹു...

ഇസ്രായേലില്‍ നടത്തിയ ആക്രമണങ്ങള്‍ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി ബിന്യമിന് നെത്യനാഹു. യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ണമായും നേടും വരെ ആക്രമണങ്ങള്‍ തുടരുമെന്നും നെതന്യാഹു . മുഴുവന്‍ ബന്ദികളേയും വിട്ടയക്കുന്നത് വരെയും ഹമാസ് സമ്പൂര്‍ണമായി നശിക്കുന്നത് വരെയും ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ഞങ്ങളുടെ കരുത്തെന്താണെന്ന് ഹമാസ് കഴിഞ്ഞ 24 മണിക്കൂറിനകം അറിഞ്ഞിട്ടുണ്ടാകും. അവര്‍ക്ക് ഒരു ഉറപ്പ് നല്‍കാനായി ആഗ്രഹിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്നും ആക്രമണം നിര്‍ത്തില്ലെന്നും നെതന്യാഹു പറഞ്ഞു. കളിയിലെ നിയമങ്ങള്‍ മാറിയ വിവരം ഹമാസ് മനസിലാക്കണമെന്നും ഇസ്രായേല്‍ പ്രതിരോധമന്ത്രി പറഞ്ഞു.
നരകത്തിന്റെ വാതിലുകള്‍ ഹമാസിന് മുന്നില്‍ തുറക്കും. കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ ഹമാസിനെ ആക്രമിക്കുമെന്നും ഇസ്രായേല്‍ വ്യക്തമാക്കി പ്രതിരോധമന്ത്രി. കരസേന ആക്രമണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബയ്ത് ഹാനൂന്‍ അടക്കം കിഴക്കന്‍ ഗസ്സയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സേന മുന്നറിയിപ്പും നല്‍കിയതെന്നാണ് സൂചന.
അതിനിടെ, ചൊവ്വാഴ്ച പുലര്‍ച്ച ഗസ്സയില്‍ നൂറിലേറെ യുദ്ധവിമാനങ്ങള്‍ പങ്കെടുത്ത സമാനതകളില്ലാത്ത കൂട്ടക്കുരുതിയില്‍ കുരുന്നുകളും സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചു. 660 ലേറെ പേര്‍ക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് സൂചനകള്‍.
"
https://www.facebook.com/Malayalivartha
























