ഉമ്മ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞ അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു; ഇതോടെ ബോധം നഷ്ടമായി; വഴു വഴുപ്പിൽ ചവിട്ടിയത് പോലെ തോന്നി; ബോധം വന്നപ്പോൾ ജനലിൽ കണ്ട കാഴ്ച.! അഫാൻ ആക്രമിക്കാനുള്ള ഭീകര കാരണം പറഞ്ഞ് ഉമ്മ ഷെമി.!

വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി ഉമ്മ ഷെമീന മൊഴി നൽകിയിരിക്കുകയാണ്.കിളിമാനൂർ എസ്എച്ച്ഒക്ക് മൊഴി നൽകുകയായിരുന്നു അഫാന്റെ മാതാവ്. അഫാൻ ആക്രമിച്ചതാണെന്ന് ഷെമീന പറഞ്ഞു .
ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമീനയുടെ മൊഴി. സംഭവദിവസം 50,000രൂപ തിരികെ നൽകണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിച്ചില്ലെന്നാണ് ഷെമീന മൊഴി നൽകിയത്.
തിരികെ വീട്ടിലെത്തിയപ്പോൾ ഉമ്മ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞ അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു. ഇതോടെ ബോധം നഷ്ടമായി. പിന്നെ ബോധം വന്നപ്പോൾ അഫാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു എന്നാണ് ഷെമീന പറയുന്നത്.
മക്കളുമൊത്ത് ആത്മഹത്യചെയ്യാൻ തീരുമാനിച്ചിരുന്നതായും ഇതിനായി യുട്യൂബിൽ ഇളയമകനെ
കൊണ്ട് പലതും ഗൂഗിളിൽ സെർച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീനയുടെ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























