Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

സംസ്ഥാനത്തെ ബാർ ഉടമകളിൽ നിന്നും നികുതി വരുമാനമായി, പിരിച്ചെടുക്കേണ്ട 200 കോടി സർക്കാർ വേണ്ടെന്നുവച്ചു...606 ബാർ ഉടമകൾക്കാണ് ഇതിന്റെ നേട്ടം ഉണ്ടായിരിക്കുന്നത്...ചരിത്രത്തിലെ ഏറ്റവും വലിയ ഇളവാണ് സർക്കാർ നൽകിയിരിക്കുന്നത്..

19 MARCH 2025 12:37 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ബാർ ഉടമകളിൽ നിന്നും നികുതി വരുമാനമായി പിരിച്ചെടുക്കേണ്ട 200 കോടി സർക്കാർ വേണ്ടെന്നുവച്ചു. 606 ബാർ ഉടമകൾക്കാണ് ഇതിന്റെ നേട്ടം ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇളവാണ് സർക്കാർ നൽകിയിരിക്കുന്നത്. കോവിഡ് കാലത്തു പോലും ഇത്രയധികം ഇളവ് നൽകിയിരുന്നില്ല. ആദർശധീരനായ ധനമന്ത്രി കെ . എൻ ബാലഗോപാലിന്റെ നിർദ്ദേശാനുസരണമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക്  വരെ ഇളവുകൾ ബാധകമാണെന്നതാണ് രസകരമായ കാര്യം. കഴിഞ്ഞ വർഷം അനുവദിച്ച ഇളവാണ് ഇക്കുറിയും അനുവദിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം. കോവിഡ് കാലത്ത് പൂട്ടി പോയ ബാറുകളും കുടിശിക  അടയ്ക്കാനുണ്ടെന്നും ഇവർക്ക് വേണ്ടിയാണ്സൗജന്യം അനുവദിക്കുന്നതെന്നുമാണ് സർക്കാർ വിശദീകരണം,

 

എന്നാൽ പഞ്ചനക്ഷത്ര ബാറുകൾക്ക് വരെ സൗജന്യം നൽകി കോടികളുടെ അഴിമതിക്കാണ് സർക്കാർ നീക്കം നടത്തുന്നത്. ഇളവുകൾ സർക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കും. കെ ജി എസ് ടി നിയമത്തിലെ സെക്ഷൻ 5 ( 2) പ്രകാരം ആകെ ആകെ മദ്യവിൽപനയുടെ 10 ശതമാനമാണ് വിറ്റുവരവ് നികുതിയായി സർക്കാരിന് നൽകേണ്ടത്.  ഇത് അടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടികളിലേക്ക് കടക്കാം. ഒരു പെട്ടികടക്കാരൻ നികുതി അടച്ചില്ലെങ്കിൽ റവന്യു റിക്കവറി നേരിടേണ്ടി വരും. എന്നാൽ ബാറുകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് വിറ്റുവരവിലെ കുടിശിക സർക്കാർ വേണ്ടെന്നു വയ്ക്കുന്നത്. ഇക്കഴിഞ്ഞ ബജറ്റിൽ 2005-06 മുതൽ 20-21 വരെയുള്ള  കുടിശിക തീർക്കാനാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. കുടിശിക  10 തവണയായി അടയ്ക്കാനും പിഴ തുക ഒഴിവാക്കാനും തീരുമാനിച്ചു.

നികുതി കുടിശിക അടച്ചാൽ പിഴയ്ക്ക്പുറമേ പലിശയുടെ പകുതി കൂടി ഒഴിവാക്കാനാണ് സർക്കാർ തീരുമാനം.വർഷം 600 കോടിയാണ് ബാറുകളിൽ നിന്നും വിറ്റുവരവായി സർക്കാർ പിരിച്ചെടുക്കുന്നത്. ഇതിൽ നിന്നാണ് 200 കോടി വേണ്ടെന്ന് വയ്ക്കുന്നത്. അപ്പോൾ എത്ര കോടി കമ്മീഷൻ കിട്ടും? ബാറുകാർക്ക് 2005 മുതൽ 2021 വരെയുള്ള കുടിശികകൾക്ക് ഫിനാൻസ് ബില്ലിൽ ആംനസ്റ്റി, പിഴ, പലിശ എന്നിവയിൽ മേൽ വൻ ഇളവ് പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. 2005 മുതൽ വകുപ്പ് നടത്തിയ ബാർ പരിശോധനകൾ അപ്രസക്തമാകും. ആദ്യമായിട്ടാണ് സംസ്ഥാനത്ത് ബാറുകൾക്ക് ഇങ്ങനെ ഒരു ആംനസ്റ്റി നൽകുന്നത്.സർക്കാരിന് ബാർമുതലാളിമാർ നൽകേണ്ടിയിരുന്ന നികുതി കുടിശിക വരുത്തിയവർക്ക് അത് പൂർണ്ണമായും അടയ്ക്കാതെ വലിയൊരു തുക ഒഴിവാക്കി നൽകാനാണ് നീക്കം.

 

ഇതോടുകൂടി ബാർ മുതലാളിമാരിൽ നിന്ന് ഖജനാവിൽ എത്തേണ്ട നികുതി പണത്തിൽ ഗണ്യമായ കുറവുണ്ടാകും.സ്വതവേ പണമില്ലാത്ത ഖജനാവിലേക്കുള്ള വരുമാനം ഒഴിവാക്കി സർക്കാർ മദ്യവ്യവസായികൾക്ക് കോടികൾ ലാഭമുണ്ടാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്.2016 അബ്കാരി പോളിസി പ്രകാരം കോവിഡ് കാലത്ത് ചില ചെറിയ ഇളവുകൾ മാത്രമാണ് മുമ്പ് നൽകിയിട്ടുള്ളത്. ഇപ്പോൾ ഇത്രയും വലിയ ഇളവ് നൽകുന്നതിന് പിന്നിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഫണ്ട് പിരിവാണെന്ന ആരോപണം ഉയരുന്നുണ്ട്.കൃത്യമായി റിട്ടേൺ ഫയൽ ചെയ്ത് നികുതി ഒടുക്കാത്ത ബാറുകൾക്കും പലിശയിൽ 50% വും പിഴയിൽ പൂർണ്ണമായും ഇളവ് ലഭിക്കുന്നതിനാണ് വഴിയൊരുങ്ങുന്നത്.

 

ഇത് കൃത്യമായി നികുതി അടക്കുന്ന ബാറുകാരെയും അതിൽ നിന്ന് പിന്തിരിപ്പിക്കുന്ന നടപടിയാണെന്നും വിലയിരുത്തുന്നുണ്ട്.സംസ്ഥാനത്ത് 801 ബാറുകളാണുള്ളത്. ഭൂരിഭാഗം ബാറുകളും കുടിശിക വരുത്തിയെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. നികുതി റിട്ടേണുകൾ ഫയൽ ചെയ്യാത്ത 198 ബാർ ഹോട്ടലുകളുണ്ട്.പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഇതുവരെ 300 ലധികം  പുതിയ ബാർ ലൈസൻസുകളാണ് അനുവദിച്ചത്. 475 ബീയർ ആൻഡ് വൈൻ പാർലറുകൾക്കു ബാർ ലൈസൻസ് പുതുക്കി നൽകി. ഇതോടെ, ബാറുകളുടെ എണ്ണം 801 എന്ന റെക്കോർഡ് നമ്പറിലെത്തി. ബാർ ഹോട്ടലുകൾ വരുമാനത്തിൽനിന്ന് സർക്കാരിനു നൽകേണ്ട ടേൺ ഓവർ ടാക്സിൽ കുടിശിക വരുത്തിയതിനാൽ മദ്യം നൽകുന്നത് നിർത്തണമെന്ന് ചരക്കുസേവന നികുതി വകുപ്പ് 2023 സെപ്റ്റംബർ 27ന് ബവ്റിജസ് കോർപറേഷന് കത്തു നൽകിയിരുന്നു.

കത്തിനെതിരെ ചില ഹോട്ടലുകൾ ഹൈക്കോടതിയെ സമീപിച്ചു.കത്തിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടെന്നും ചില കേസുകളിൽ ചരക്കു സേവന നികുതി വകുപ്പിന്റെ നിർദേശം അനുസരിച്ച് തീരുമാനം എടുക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. ബാർ ഹോട്ടലുകൾക്ക് മദ്യം നൽകാതിരിക്കുന്നത് സർക്കാരിനു നികുതി നഷ്ടമുണ്ടാക്കുമെന്ന് കാട്ടി ബവ്റിജസ് കോർപറേഷൻ എംഡി നികുതി വകുപ്പിന് 2023 ഒക്ടോബറിൽ കത്തു നൽകി.കോട്ടയം ജില്ലയിലാണ് നികുതി കുടിശിക വരുത്തിയ കൂടുതൽ ഹോട്ടലുകളുള്ളത്. നികുതി റിട്ടേൺ യഥാസമയം ഫയൽ ചെയ്യാത്ത കൂടുതൽ ഹോട്ടലുകൾ തൃശൂരിലാണ്. നിയമപ്രകാരം എല്ലാ മാസവും റിട്ടേണുകൾ ഫയൽ ചെയ്യണം. വർഷാവസാനം വാർഷിക റിട്ടേണും ഫയൽ ചെയ്യേണ്ടതുണ്ട്. വീഴ്ച വരുത്തിയ ഹോട്ടലുകൾക്കെതിരെ നടപടി ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

 

മദ്യ വിൽപനയുടെ പത്ത് ശതമാനമാണ് നിലവിലെ നികുതി. ഇത് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടതില്ല. പകരം ബാർ ഉടമകൾ തന്നെ സർക്കാരിന്  നൽകണം. നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബാറുകളിലെത്തി രേഖകൾ പരിശോധിച്ച് വിൽപ്പന കണക്കാക്കി സമർപ്പിച്ച റിട്ടേണുകൾ ഒത്തു നോക്കി ടേൺ ഓവർ നികുതി നിശ്ചയിക്കണമെന്നാണ് ചട്ടം. റിട്ടേണിൽ തട്ടിപ് കണ്ടെത്തിയാൽ പിഴ ചുമത്തണം. 2017 മുതൽ ഇത്തരം പരിശോധനകൾ നടക്കുന്നില്ല. ഒന്നാം  പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പരിശോധന നിലച്ചത്. മദ്യവിൽപനയും ലാഭവും  സംബന്ധിച്ച് ബാർ ഉടമകൾ സമർപ്പിക്കുന്ന റിപ്പോർട്ടാണ് സർക്കാർ ആശ്രയിക്കുന്നത്.

 

ബാർ ഉടമകൾ നഷ്ടമെന്ന് പറഞ്ഞാൽ സർക്കാരിനും നഷ്ടം തന്നെ. കാരണം കോടികൾ മറിയും. ബാർ ലൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം നൽകിയ 2016-17 ൽ 29 ബാറുകളിൽ നിന്നായി 300 കോടിയാണ് ടേൺ  ഓവർ നികുതി പിരിച്ചത്. ഇത് ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ചതാണ്. പിണറായി വന്നതോടെ കണ്ണടച്ചു. നിലവിൽ 801 ബാറുകൾ സംസ്ഥാനത്തുണ്ട്. എന്നാൽ 600 കോടി പോലും വരുമാനം ലഭിക്കുന്നില്ല. ഈ സമയത്ത് നിരവധി തവണ  മദ്യത്തിന്റെ വില കൂടി.സ്വാഭാവികമായി നികുതി കൂടുതൽ ലഭിക്കേണ്ടതാണ്. നികുതി എത്രയെന്ന്  2023 മാർച്ച് 6 ന് റോജി എം ജോൺ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് ധനമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ഇതിൽ നിന്നും ധനമന്ത്രിയുടെ ഇടപെടൽ വ്യക്തമാണ്.  ഭൂരിഭാഗം ബാർ ഉടമകളും നികുതി റിട്ടേൺ ഫയൽചെയ്യാത്ത സാഹചര്യം നിലവിലുണ്ട്. ബാർ ഉടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിൽ നിന്നും വെളിപ്പെടുന്നത്

 

24 മണിക്കൂറും സർക്കാർ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു എന്ന് വാതോരാതെ പ്രസംഗിച്ച്  നടക്കുന്ന ആളാണ് നമ്മുടെ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ.  അദ്ദേഹത്തിന് പൊതുജനങ്ങൾക്ക് മേൽ കുതിര കയറാൻ മാത്രമാണ് താല്പര്യം. ഉന്നതരായ ബിസിനസുകാരെയും ബാർ, സ്വർണക്കടക്കാരെയും തൊടാൻ ബാലഗോപാലിന് താൽപര്യമില്ല.    അതേസമയം കറണ്ട് ചാർജ് അടക്കാൻ താമസിക്കുകയോ വെള്ളക്കരമടയ്ക്കാൻ താമസിക്കുകയും ചെയ്താൽ പാവപ്പെട്ടവൻറെ ഫ്യൂസൂരാനും വെള്ളം ഇല്ലാതാക്കാനും  ധനകാര്യമന്ത്രിക്ക് വലിയ ഉത്സാഹമാണ്.  പാവപ്പെട്ടവരുടെ സർക്കാർ എന്ന പേരിൽ അധികാരമേറ്റെടുത്ത പിണറായി സർക്കാരിന് പാവപ്പെട്ടവർ എന്ന് കേട്ടാൽ അലർജി ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത് .  നികുതി വെട്ടിപ്പ് നടത്തുന്ന ബാർ ഹോട്ടലുകൾക്കെതിരെയുള്ള നികുതി വകുപ്പിന്റെ പരിശോധനയും  നിലച്ചു .

 

സംസ്ഥാനത്തെ ഒട്ടുമിക്ക ബാർ  ഹോട്ടലുകളും നികുതി വെട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. 2017 ലാണ് ഒടുവിൽ പരിശോധന നടന്നത്.   ഇതിന്റെ അടിസ്ഥാനത്തിൽ  64 സ്റ്റാർ ഹോട്ടലുകളിലാണ് സംസ്ഥാന വ്യാപകമായി സംസ്ഥാന നികുതി വകുപ്പ് പരിശോധന നടത്തിയത്.  സർക്കാരിന്റെ അറിവോ സമയതമോ ഇല്ലാതെ നടന്ന റെയ്ഡിന്റെ ആയുസ് ഒരു ദിവസം മാത്രമായിരുന്നു.നികുതി വരുമാനം കുത്തനെ ഇടിയുന്നു. ധനമന്ത്രിയുടെ ശ്രദ്ധകുറവാണ് പ്രധാനകാരണം. നികുതിവെട്ടിപ്പ് തടയാൻ ഫലപ്രദമായ  നടപടികൾ ധനമന്ത്രി സ്വീകരിച്ചാൽ  തന്നെ അതിൽ പാർട്ടിയുടെ  വെട്ട്  വരും. ഒരു സ്ഥാപനങ്ങളും സമാധാനത്തോടെ റെയ്ഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.സ്ഥാപന ഉടമകൾക്ക് പാർട്ടിയുമായി ബന്ധം  ഉണ്ടോ എന്ന് പരിശോധിക്കാതിരുന്നാൽ നികുതി വകുപ്പിന് പൂട്ടുവീഴും.

 

ഇതിന്റെ പേരിൽ നികുതി  സെക്രട്ടറിയും സർക്കാരും തമ്മിൽ പലവട്ടം  ഇടയുകയും ചെയ്തു. ജി എസ് റ്റി  വന്നതിന് ശേഷം നികുതി വെട്ടിപ്പ് വ്യാപകമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് , സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗം  വ്യാപകമായ പരിശോധനകൾ 2017 ൽ നടത്തിയത് . ജി എസ് ടി യിൽ റിട്ടേണുകൾ ഫയൽ ചെയ്യുകയോ നികുതി അടയ്ക്കുകയോ ചെയ്യാതിരുന്ന 58 സ്ഥാപനങ്ങളിൽ ജൂണിൽ   പരിശോധന നടത്തിയിരുന്നു.  റെയിൽവേ പാഴ്സൽ ഓഫീസുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി .  വേ ബിൽ ഇല്ലാതെയും രേഖകളിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ചരക്കു കടത്തുകയും ചെയ്തവരിൽ നിന്നും നികുതിയും പിഴയും ഈടാക്കുകയും ചെയ്തു.അപ്പോഴൊന്നും പുകിൽ ഉണ്ടായില്ല. ജി എസ് റ്റി  നിലവിൽ വന്നതിനു ശേഷം സംസ്ഥാനത്തിനു ലഭിക്കുന്ന നികുതിയിൽ പ്രതീക്ഷിച്ച നികുതി വർധനവു ഉണ്ടാവാത്ത സാഹചര്യത്തിലാണ് 

 

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിലെ ഇൻറലിജൻസ് വിഭാഗം നികുതി വെട്ടിപ്പുകാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ  തീരുമാനിച്ചത്. നികുതി വകുപ്പ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സാധാരണ ഗതിയിൽ ഇത്തരം പരിശോധനകളൊന്നും ധനമന്ത്രി അറിയാറില്ല. വിഎസ് സർക്കാരിന്റെ കാലത്ത് തോമസ് ഐസക് നികുതി വെട്ടിപ്പ്   പരിശോധനകൾ വ്യാപകമായി നടത്തിയിരുന്നു. ഇതിന്റെ പേരിലാണ് ഐസക് മികച്ച ധനമന്ത്രിയായി തിളങ്ങിയത്. വി എസിന്റെ അകമഴിഞ്ഞ പിന്തുണയും ഐസക്കിനുണ്ടായിരുന്നു.  എന്നാൽ പിണറായി അധികാരത്തിൽ വന്നതോടെ ഐസക് തീർത്തും ഒറ്റപ്പെട്ടു.  സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ട്രഷറികൾ പൂട്ടുന്നില്ലെന്ന് മാത്രമേ ഉള്ളു. ഫലത്തിൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല.  സാമ്പത്തിക ഞ്ഞെരുക്കം കാരണം ബില്ലുകളൊന്നും മാറാറില്ല. അത്യാവശ്യം ചെലവുകൾ നടത്താൻ മാത്രമേ സർക്കാർ ശ്രമിക്കുന്നുള്ളു.

പി എഫ് ബില്ലുകൾ പോലും മാറുന്നില്ല. നികുതി വരുമാനം കുത്തനെ ഇടിഞ്ഞ വിവരം മുഖ്യമന്ത്രിക്കറിയാം. എന്നാൽ ഒരു  വർഷം മാത്രമുള്ള ഭരണത്തിൽ ആരെയും പിണക്കാൻ പിണറായി തയ്യാറല്ല. പാർട്ടിയുടെ വരുമാന സ്രോതസ് ഇല്ലാതാക്കാനും സർക്കാർ ആലോചിക്കുന്നില്ല. സംഭാവന നൽകുന്നവരെ പിണക്കിയാൽ സി പിഎം ഭരിക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനം ഭിക്ഷ ചട്ടിയെടുക്കും.ബാർ  ഹോട്ടൽ കൊമ്പൻമാർക്കെതിരെയുള്ള നടപടികൾ നിർത്തിവച്ചത് ഇത് കൊണ്ടാണ്. കേരളീയവും നവ കേരള സദസും വന്നതോടെയാണ് വെട്ടിപ്പ് തക്യതിയായത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ചു നൽകിയിരുന്നുവെന്ന് കോൺഗ്രസ് നേതാവും സിപിഎമ്മിന്റെ മുൻ സഹയാത്രികനുമായ ചെറിയാൻ ഫിലിപ്പ് വെളിപ്പെടുത്തിയിരുന്നു. 

 

തിരഞ്ഞെടുപ്പിനുശേഷം അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്താണ് ഈ പിരിവ് നടന്നത്. നവകേരള സദസ് നടന്നപ്പോൾ തന്നെ സർക്കാർ ഉദ്യോഗസ്ഥർ ബാർ ഉടമകളിൽനിന്നു പണം പിരിച്ചിരുന്നു. കൊടുത്തവർ തുക പുറത്തു വെളിപ്പെടുത്തിയിട്ടില്ല. നിർബന്ധിത പിരിവ് നടത്തിയപ്പോൾ പലരും എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയാണു പണം വാങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ച് നൽകിയിരുന്നു. ബാർ ഉടമകൾക്കു പുറമേ ബാർ കിട്ടാൻ സാധ്യതയുള്ളവരിൽനിന്നും തിരഞ്ഞെടുപ്പിനു വേണ്ടി പണം പിരിച്ചു. അനുകൂലമായ തീരുമാനമുണ്ടാകും എന്ന ഉറപ്പുകൊടുത്താണ് ഈ പിരിവ് നടന്നത്. ഇനി നിയമസഭാ തിരഞ്ഞടുപ്പിന്റെ കാലമാണ്. അഥവാ പിരിവിന്റെ സുവർണകാലം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (15 minutes ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (44 minutes ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (1 hour ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (2 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (2 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (2 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (2 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (2 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (2 hours ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (3 hours ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (5 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (5 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (6 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (6 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (6 hours ago)

Malayali Vartha Recommends