അഞ്ചു വർഷത്തോളം പ്രണയം വിവാഹം , ഒടുവിൽ കൊലപാതകം...നോമ്പു തുറക്കുന്ന സമയം കാറിലെത്തിയാണ് യാസിര്‍ ഷിബിലയ്ക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തിയത്..

അഞ്ചു വർഷത്തോളം പ്രണയം വിവാഹം , ഒടുവിൽ താൻ പ്രാണന് തുല്യം സ്നേഹിച്ച പുരുഷനിൽ നിന്നും തന്നെ ആക്രമണത്തിന് ഇരയായി കൊലപ്പെടുന്നു. ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് ഒളിവില്‍പോയ പ്രതി യാസിര്‍ കസ്റ്റഡിയിലായത് നാട്ടുകാരുടെ കരുതലില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഏരിയയില്‍നിന്നാണ് യാസിര്‍ പിടിയിലായത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്.
ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറില്‍ത്തന്നെയാണ് മെഡിക്കല്‍ കോളേജിലെത്തിയത്. കാറിന്റെ നമ്പര്‍ പോലീസ് പ്രചരിപ്പിച്ചിരുന്നു. കാറിന്റെ നമ്പര്‍ മനസ്സിലാക്കിയ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. ഇടന്‍ മെഡിക്കല്‍ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.നോമ്പു തുറക്കുന്ന സമയം കാറിലെത്തിയാണ് യാസിര്‍ ഷിബിലയ്ക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തിയത്. പ്രതി പിന്നീട് രക്ഷപ്പെട്ടു. പണം നല്‍കാതെ പെട്രോള്‍ അടിച്ച് മുങ്ങുകയും ചെയ്തു. യാസിര്‍ കരുതിക്കൂട്ടിയാണ് ആക്രമണത്തിന് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പുതുതായി വാങ്ങിയ കത്തിയുമായാണ് യാസിര്‍ ഭാര്യവീട്ടിലേക്ക് എത്തിയത്. നോമ്പുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആള്‍പ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്നും പൊലീസ് സംശയിക്കുന്നു. രാത്രി മെഡിക്കല്‍ കോളേജ് ക്യാഷാലിറ്റി പരിസരത്ത് വച്ച് പിടിയിലായ യാസിറിനെ പുലര്‍ച്ചെ ഒരു മണിയോടെ താമരശ്ശേരി പൊലീസിന് കൈമാറി. കനത്ത സുരക്ഷയിലാണ് പ്രതിയെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയത്. വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ് പൊലീസ്.
ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതി യാസിര്‍ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്ദുറഹ്മാന്, ഹസീന എന്നിവരെ ആക്രമിച്ചത്. കഴുത്തിന് വെട്ടേറ്റ യാസിറിന്റെ ഭാര്യ ഷിബില ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ മരിച്ചു. ഇയാള്‍ ലഹരിക്കടിമയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അബ്ദുറഹ്മാന്റെ ആരോഗ്യനില ഗുരുതരമാണ്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കാര്യമായ പരിക്കുകള്‍ അവര്‍ക്കില്ല. മയക്കുമരുന്ന് മാഫിയയുടെ ക്രൂരതയുടെ രക്തസാക്ഷിയാണ് ഷിബില.
https://www.facebook.com/Malayalivartha
























