അയല്‍വാസിയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും....

അയല്‍വാസിയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. റാന്നി നെല്ലിക്കാമണ്‍ പാറക്കല്‍ തെക്കേകാലായില്‍ ഷിബി സി. മാത്യുവിനെയാണ് (40) റാന്നി പൊലീസ് 2019 ആഗസ്റ്റ് ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിക്ഷിച്ചത്.
അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി ജി.പി. ജയകൃഷ്ണന്റേതാണ് വിധി. നെല്ലിക്കാമണ്‍ വെട്ടിമല കണമൂട്ടില്‍ കെ.പി. മാത്യുവാണ് (49) വെട്ടേറ്റ് മരിച്ചത്. പിഴത്തുക ഇദ്ദേഹത്തിന്റെ ഭാര്യ ഷൈനി മാത്യുവിന് നല്‍കാനും അടക്കാത്തപക്ഷം റവന്യൂ റിക്കവറിയിലൂടെ ഈടാക്കണമെന്നും വിധിയില്‍ പറയുന്നു.
രണ്ടുവര്‍ഷത്തെ തടവുകൂടി അനുഭവിക്കുകയും വേണം. 2019 ജൂലൈ 31ന് രാത്രി 10.30ന് വീടിന് സമീപത്തുവെച്ചാണ് മാത്യുവിന് വെട്ടേറ്റത്.
സംഭവശേഷം ഷിബി സി. മാത്യു ഒളിവില്‍ പോയി, ഇതില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























