രണ്ടാം ദിവസത്തിലും റെക്കോര്‍ഡിട്ട് തിരുത്തി കേരളത്തിലെ സ്വര്‍ണ വില.. പവന് വര്‍ധിച്ചത് 320 രൂപ..സ്വര്‍ണ വില 66,320 രൂപയിലെത്തി..സമീപകാലയളവില്‍ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ല..

തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും റെക്കോര്‍ഡിട്ട് തിരുത്തി കേരളത്തിലെ സ്വര്‍ണ വില. ബുധനാഴ്ച പവന് വര്‍ധിച്ചത് 320 രൂപ. സ്വര്‍ണ വില 66,320 രൂപയിലെത്തിയതോടെ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും കേരളത്തിലെ സ്വര്‍ണ വില റെക്കോര്‍ഡിലെത്തി. 40 രൂപ വര്‍ധിച്ച് ആദ്യമായി ഗ്രാമിന് 8,290 രൂപയിലെത്തി. ഇന്നത്തെ വിലയില്‍ 10 ശതമാനം പണിക്കൂലിയില്‍ ഒരു പവന് ആഭരണം വാങ്ങാന്‍ 75,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
പണിക്കൂലി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ്, ജിഎസ്ടി എന്നിവ ചേര്‍ത്തുള്ള തുകയാണിത്.ചൊവ്വാഴ്ച രേഖപ്പെടുത്തിയ 66,000 രൂപ എന്ന റെക്കോര്‍ഡ് വിലയാണ് ഇതോടെ മറികടന്നത്. മാര്‍ച്ച് മാസത്തില്‍ ഇത് നാലാം തവണയാണ് കേരളത്തിലെ വില റെക്കോര്‍ഡ് തിരുത്തുന്നത്. മാര്‍ച്ച് 13 ന് 64,960 രൂപയിലിലും തൊട്ടടുത്ത ദിവസം 65,840 രൂപയിലേക്കും സ്വര്‍ണ വില എത്തിയിരുന്നു.
മധ്യേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതും ട്രംപിന്റെ താരിഫ് നയവുമാണ് സ്വര്‍ണവിലയിലെ മുന്നേറ്റത്തിന് പിന്നില്‍. ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയത് സ്വര്‍ണം നേട്ടമാക്കി.യുഎസ് ഫെഡിന്റെ ധനനയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ട്രംപിന്റെ നയങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ സമീപകാലയളവില്‍ നിരക്ക് കുറയ്ക്കലിന് സാധ്യതയില്ലെന്നാണ് വദഗ്ധരുടെ നിരീക്ഷണം.
https://www.facebook.com/Malayalivartha
























