ആശാ വര്‍ക്കര്‍മാരുമായി വീണ്ടും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തും

സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തും. ഇന്ന് മൂന്ന് മണിക്ക് നിയമസഭയിലെ ഓഫീസിലായിരിക്കും ചര്‍ച്ച നടത്തുക. മന്ത്രിയുമായി നടത്താന്‍ പോകുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ സമരക്കാരുമായി എന്‍എച്ച്എം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്.
ചര്‍ച്ചയില്‍ ആശാ വര്‍ക്കര്‍മാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്നും സമരക്കാര്‍ അറിയിച്ചു. നാളെ നടത്താന്‍ തീരുമാനിച്ച നിരാഹാര സമരവുമായി മുന്നോട്ടുപോകുമെന്നും ആശമാര്‍ വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ ഉന്നയിച്ച ഒരാവശ്യങ്ങളും എന്‍എച്ച്എം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കേട്ടുപോലുമില്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ആശമാര്‍ അറിയിച്ചു. സമരത്തില്‍ നിന്ന് പിന്നോട്ടുപോകണമെന്നാണ് എന്‍എച്ച്എം മിഷന് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടതെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു.
https://www.facebook.com/Malayalivartha
























