തൊടുപുഴയില്‍ ഒമ്പതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ കാഞ്ചിയാറില്‍ ഒമ്പതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരിക്കോട് ചിറയില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ഷിജുവിന്റെ മകന് ഗോകുലാണ് (14) മരിച്ചത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം. രക്ഷിതാക്കള്‍ വഴക്ക് പറഞ്ഞതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫോണുപയോഗത്തിന്റെ പേരിലും പഠിക്കുന്നതുമായി ബന്ധപ്പെട്ടും രക്ഷിതാവ് കുട്ടിയെ ശകാരിച്ചിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്തായിരുന്നു മരണം. ഇവര്‍ കുട്ടിയെ വിളിച്ചിട്ട് കിട്ടാതായതോടെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി പരിശോധിച്ചപ്പോള്‍ അടുക്കളയുടെ ഭാഗത്തായി കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























