തൃശൂരില്‍ അച്ഛനെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച് രണ്ടംഗ സംഘം

തൃശൂര്‍ തിരുത്തിപ്പറമ്പ് കനാല്‍ പാലം പരിസരത്ത് വീട്ടില്‍ കയറി അച്ഛനെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച് രണ്ടംഗ സംഘം. ആക്രമണത്തില്‍ പരുക്കേറ്റ അച്ഛനെയും മകനെയും തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഹനന്, മകന് ശ്യാം എന്നിവരെയാണ് രണ്ടംഗ സംഘം വെട്ടിയത്. ബുധനാഴ്ച രാത്രി എട്ടിനാണു സംഭവം. രതീഷ് (മണികണ്ഠന്), ശ്രീജിത്ത് അരവൂര്‍ എന്നിവരാണ് വീട്ടില്‍ കയറി ആക്രമിച്ചെന്നാണു സൂചന.
അക്രമികള്‍ക്കു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നു വിവരമുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു കരുതുന്നു. ശ്യാമിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണു മോഹനനു വെട്ടേറ്റത്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha
























