രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്കിംഗ് മേഖല

മാര്‍ച്ച് 24, 25 തീയതികളില്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരുടെ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്. ബാങ്കുകളിലെ ഒഴിവുകള്‍ നികത്താന്‍ നിയമനങ്ങള്‍ നടത്തുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ലേബര്‍ കമ്മീഷണര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച ഫലം കാണാത്തിനാലാണ് സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
സമരത്തിന് മുന്നോടിയായ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 21ന് മറ്റൊരു ചര്‍ച്ച കൂടി നടക്കാനുണ്ട്. എന്നാല്‍ മാര്‍ച്ച് 24, 25 തീയതികളില്‍ ദേശീയ പണിമുടക്ക് വരുമ്പോള്‍ അതിന് മുന്നിലുള്ള ദിവസങ്ങള്‍ മാര്‍ച്ച് 22 ഒന്ന് നാലാം ശനിയും മാര്‍ച്ച് 23 ഞായറുമാണ്. അങ്ങനെ നോക്കുമ്പോള്‍ പൊതുജനങ്ങള്‍ക്ക് തുടര്‍ച്ചയായി നാലു ദിവസം പണം ഇടപാടുകള്‍ നടത്താന്‍ സാധിക്കാതെ വരും.
https://www.facebook.com/Malayalivartha
























