അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്താണ് വന്‍ തട്ടിപ്പ് നടത്തിയത്; തൃശ്ശൂര്‍ കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി

തൃശ്ശൂരില്‍ ഡെഡ് മണി തട്ടിപ്പില്‍ കുടുങ്ങി നിക്ഷേപകര്‍. അനന്തരാവകാശികളില്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്താണ് വന്‍ തട്ടിപ്പ് നടത്തിയത്. ഇറിഡിയം ലോഹ ശേഖരത്തിന്റെ പേരിലും പണം വാങ്ങി പറ്റിച്ചതായി പരാതിയുണ്ട്. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.
രാജ്യത്തെ വിവിധ ബാങ്കുകളിലായി അനന്തരാവകാശികള്‍ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും വാഗ്ദാനം ചെയ്യാണ് പുതിയ തട്ടിപ്പ്. 5,000 രൂപ മുടക്കിയാല്‍ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെന്നായിരുന്നു വാഗ്ദാനം. ആയിരക്കണക്കിന് ആളുകളാണ് കെണിയില്‍ കുടുങ്ങിയത്. ഒരു ലക്ഷം മുതല്‍ 25 ലക്ഷം വരെ നിക്ഷേപിച്ചവരുണ്ട്. മാടായിക്കോണം സ്വദേശി മനോജിന്റെ പരാതിയില്‍ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. തൃശൂര്‍ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് പ്രതികള്‍.
പല തവണകളായി 2018 മുതല്‍ 31,000 രൂപ തട്ടിയതായാണ് പരാതി. പ്രതികള്‍ ഇറിഡിയം ലോഹ ശേഖരത്തിന്റെ പേരിലും പണം വാങ്ങിയതായി പറയുന്നു. തട്ടിപ്പിന് ഇരയായി പ്രവാസിയായ ആനന്തപുരം സ്വദേശി മോഹനന് 45 ലക്ഷം രൂപ നഷ്ടപ്പെട്ടു. ദീര്‍ഘകാലമായി നിക്ഷേപ തട്ടിപ്പെന്ന് മോഹനന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പണം കൈപ്പറ്റിയതിന് തെളിവായി വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സിയൊട്ടിച്ച് ഒപ്പിട്ടുനല്‍കും. എത്ര കോടിയാണോ തിരികെ കിട്ടുക അതിന് ആനുപാതികമായ കറന്‍സിയാണ് ഒട്ടിക്കുന്നത്. റിസര്‍വ് ബാങ്കുമായാണ് ഇടപാടെന്നും നിക്ഷേപത്തിനുള്ള പ്രതിഫലം എന്നു കിട്ടുമെന്നും കാണിച്ചുള്ള വ്യാജ രേഖയും നല്‍കിയതായി പറയുന്നു.
തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി ഈ തട്ടിപ്പിന് ഇരയായവര്‍ നിരവധിയാണ്. നാലു കോടിയോളം രൂപ നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. നാണക്കേട് ഭയന്ന് പലരും പരാതി നല്‍കിയിട്ടില്ല. നിലവില്‍ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം മാര്‍ച്ച് 31 വരെ സാവകാശം തേടി വാങ്ങിയ പണം തിരികെ നല്‍കാമെന്നും അതുവരെ പൊലീസില്‍ പരാതി നല്‍കരുതെന്നും ആവശ്യപ്പെട്ട് പ്രതികള്‍ ബന്ധപ്പെട്ടതായി വിവരമുണ്ട്.
https://www.facebook.com/Malayalivartha
























