വിശ്വാസികള്‍ക്ക് ആശ്വാസം....ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍....

വിശ്വാസികള്‍ക്ക് ആശ്വാസം....ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍.... മാര്‍പാപ്പ ഓക്സിജന്റെ സപ്പോര്‍ട്ടില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയതായും മാസ്ക് മാറ്റിയതായും വത്തിക്കാന്‍.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന മാര്‍പാപ്പയുടെ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടത്. അത് ലോകമെമ്പാടുമുളള വിശ്വാസികള്‍ക്ക് ആശ്വാസം പകരുന്ന തരത്തിലുളളതായിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം 14നാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചികിത്സയിലായതിനുശേഷം അദ്ദേഹം പൊതുവേദികളില്‍ എത്തിയിരുന്നില്ല. ആശുപത്രിയിലെ പ്രാര്‍ത്ഥനാ മുറിയില്‍ വീല്‍ചെയറിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പയുടെ ചിത്രമാണ് പുറത്തുവന്നത്. ചിത്രത്തില്‍ വെളള മേലങ്കിയും പര്‍പ്പിള്‍ നിറത്തിലുളള ഷാളുമാണ് അദ്ദേഹം ധരിച്ചിരുന്നത്. തല കുനിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുകയായിരുന്നു മാര്‍പാപ്പ. ഇന്ന് രാവിലെ ജെമെല്ലി പോളിക്ലിനിക്കിന്റെ പത്താം നിലയിലുളള അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു എന്ന അടിക്കുറിപ്പോടെയാണ് വത്തിക്കാന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്.
അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പല വാര്‍ത്തകളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുറത്തുവന്ന മെഡിക്കല്‍ ബുളളറ്റിനില്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും വിശദമാക്കിയിട്ടുണ്ടായിരുന്നു. .മാര്‍പാപ്പയുടെ രോഗമുക്തിയ്ക്കായി വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വിശ്വാസികള്‍ പ്രാര്‍ത്ഥന തുടരുന്നു.
https://www.facebook.com/Malayalivartha
























