മലപ്പുറം മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം...

മലപ്പുറം മമ്പാട് വീണ്ടും പുലിയുടെ സാന്നിധ്യം. ഇളംമ്പുഴ, നടുവക്കാട് മേഖലയിലാണു പുലിയുടെ സാന്നിധ്യമുള്ളത്. ഇന്നലെ രാത്രി ഇതര സംസ്ഥാന തൊഴിലാളികളാണ് പുലിയെ കണ്ടത്. രാത്രി തന്നെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങിയിരുന്നു. എന്നാല്‍ പുലിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഒരാഴ്ച മുമ്പ് ഇതേ മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് പരുക്കേറ്റിട്ടുണ്ടായിരുന്നു. മമ്പാട് പുളിക്കല്‍ ഓടി സ്വദേശി പൂക്കോടന്‍ മുഹമ്മദലിക്കാണ് പരുക്കേറ്റത്. പിന്നാലെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ കൂടിന്റെ അടുത്തൊന്നും പുലിയെത്തിയില്ല.
https://www.facebook.com/Malayalivartha
























