ഒടുവില്‍ ആശ്വാസം.... ആലുവയില്‍ കാണാതായ പതിമൂന്നു വയസ്സുകാരന് തിരിച്ചെത്തി

ഒടുവില്‍ ആശ്വാസം.... ആലുവയില്‍ കാണാതായ പതിമൂന്നു വയസ്സുകാരന് തിരിച്ചെത്തി. കാണാതായെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്.
കുട്ടിയില്‍ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും. ആലുവ എസ്എന്‍ഡിപി സ്കൂള്‍ വിദ്യാര്‍ത്ഥിയായ തായിക്കാട്ടുകര സ്വദേശിയായ കുട്ടിയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായെന്ന പരാതി ഉയര്‍ന്നത്. കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം.ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയ കുട്ടി രാവിലെയാണ് തിരികെ വന്നത്.
ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികള്‍ക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരുന്നു. കുടുംബത്തിന്റേയും സ്കൂള്‍ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിക്കുന്നതാണ്. മാതാപിതാക്കളോട് കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്കി.
"
https://www.facebook.com/Malayalivartha
























