സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരന് സന്തോഷ് കുമാര്‍ പാമ്പ് കടിയേറ്റ് മരിച്ചു....

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ പ്രശസ്ത പാമ്പുപിടുത്തക്കാരന് സന്തോഷ് കുമാര്‍ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി ആണ് സന്തോഷ്. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂര്‍ഖനെ പിടിക്കാനായി ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പതിനഞ്ചാം വയസ്സ് മുതല്‍ പാമ്പ് പിടുത്തക്കാരന് ആണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha
























