സംസ്ഥാനത്ത് പല ജില്ലകളിലും അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോതില്‍ വര്‍ദ്ധനവ്, ഇടുക്കി, കൊല്ലം ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് പല ജില്ലകളിലും അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോതില്‍ വര്‍ദ്ധനവ്. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി.
ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഇടുക്കി, കൊല്ലം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് 11ന് മുകളിലെത്തി. കൊല്ലത്ത് കൊട്ടാരക്കരയിലും, ഇടുക്കിയില്‍ മൂന്നാറിലുമാണ് യുവി ഇന്‍ഡക്‌സ് 11 രേഖപ്പെടുത്തിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. യുവി ഇന്‍ഡക് 8 മുതല്‍ 10 വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നത്. പത്തനംതിട്ടയിലെ കോന്നിയിലും, ആലപ്പുഴയിലെ ചെങ്ങന്നൂരിലും യുവി ഇന്‍ഡകസ് 10 ആണ്. കോട്ടയം ചങ്ങനാശ്ശേരിയിലും പാലക്കാട് തൃത്താലയിലും 9ഉം, മലപ്പുറം പൊന്നാനിയില്‍ 8ഉം യുവി ഇന്‍ഡക്‌സ് രേഖപ്പെടുത്തി.
അതേസമയം തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോളിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 6 മുതല്‍ 7 വരെ യുവി ഇന്‍ഡക്‌സ് ഉള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുന്നത്.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha
























