ഷെമി സത്യം പറഞ്ഞതിന് പിന്നിൽ ട്വിസ്റ്റ്: മൊഴിമാറ്റിയത് കണക്കിലെടുത്ത് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം...

തന്നെ ആക്രമിച്ചത് മകന്‍ അഫാന്‍ തന്നെയാണെന്ന് ഷെമി പറയുമ്പോള്‍ വെഞ്ഞാറമൂട്ടിലെ കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമാവുകയാണ്. കിളിമാനൂര്‍ സിഐ മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു അഫാനെ അതുവരെയും തള്ളിപ്പറയാതിരുന്ന ഷെമി ഒടുവിൽ സത്യം പറഞ്ഞത്. കട്ടിലില്‍ നിന്നും വീണതാണ് എന്നായിരുന്നു അതുവരെയും ഷെമി ഉറപ്പിച്ച് പറഞ്ഞത്. കിളിമാനൂര്‍ സിഐ എത്തിയതോടെ എല്ലാം മാറിമറിയുകയായിരുന്നു. മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. സ്‌നേഹം, ഭയം പക ഇതൊക്കെയാണ് കൂട്ടക്കൊലയ്ക്ക് അഫാന്റെ കാരണങ്ങള്‍.
കൂട്ടക്കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധി തെളിക്കുന്ന രേഖകളടക്കം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതിനിടെയാണ് ഷെമീനയും റഹീം അറിയാതെ തനിക്ക് മുപ്പത്തഞ്ച് ലക്ഷം രൂപയുടെ കടമുണ്ടെന്ന് വെളിപ്പെടുത്തിയത്. ഈ പണം എന്തിനു വേണ്ടി ചെലവഴിച്ചുവെന്ന് ഇനി ഷെമി ഉത്തരം പറയേണ്ടിവരും. കഴിഞ്ഞ ദിവസങ്ങളിലൊക്കെ അഫാനെ കാണണമെന്നും, ജയിലിൽ നിന്ന് ഇറക്കണമെന്നും ഷെമീന അഭ്യർത്ഥിച്ചിരുന്നു.
"ഞാൻ കട്ടിലിൽ നിന്ന് വീണതാണ്. എനിക്ക് സംഭവിച്ചതും അതുതന്നെയാണ്. എന്റെ ഓർമയിലും അതുതന്നെയാണ്. പൊലീസുകാർ രണ്ട് തവണ ചോദിച്ചു. എനിക്ക് അന്ന് സ്‌കൂളിൽ കൊച്ചിനെ വിട്ട കാര്യമൊക്കെ ഓർമയുണ്ട്. അതുതന്നെയാണ് ഞാൻ പറഞ്ഞത്. സാറെ എന്റെ കൊച്ചിനെ ഇറക്കാൻ പറ്റുമോ. എന്റെ കൊച്ചിനെ ഇറക്കിതരണം. ഇളയവൻ മരിച്ചുപോയി, എനിക്ക് മൂത്തമകനേയുള്ളൂ. അവനെയെങ്കിലും എനിക്ക് ഇറക്കിത്തരണം. അവനെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്. അല്ലെങ്കിൽ ഞാൻ എന്നേ എന്തെങ്കിലും ചെയ്‌തേനെ. '- എന്നായിരുന്നു ഷെമി ഒരു മാദ്ധ്യമത്തോട് പറഞ്ഞത്.
പിന്നീടാണ് മകനെതിരെ നിറയുക മൊഴി കൊടുക്കാൻ ഷെമി തയ്യാറായത്. അഫാൻ തന്നെയാണ് ആക്രമിച്ചത്. ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ട്. സംഭവദിവസം 50,000രൂപ തിരികെ നൽകണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിച്ചില്ലെന്നാണ് ഷെമീനയുടെ മൊഴിയിൽ പറയുന്നത്. തിരികെ വീട്ടിലെത്തിയപ്പോൾ അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു. ഇതോടെ ബോധം നഷ്ടമായി. പിന്നെ ബോധം വന്നപ്പോൾ അഫാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. മക്കളുമൊത്ത് ആത്മഹത്യചെയ്യാൻ തീരുമാനിച്ചിരുന്നതായും ഇതിനായി യുട്യൂബിൽ ഇളയമകനെ കൊണ്ട് പലതും ഗൂഗിളിൽ സെർച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീനയുടെ മൊഴിയിലുണ്ട്.
ഷെമി മൊഴിമാറ്റിയത് കണക്കിലെടുത്ത് അവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് പോലീസ്. വരും ദിവസങ്ങളിൽ വീണ്ടും മൊഴി എടുക്കും. ഷെമി പണം നൽകാനുണ്ടെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പരാതിയുമായി ഒന്നിലധികം പേര് സമീപിച്ചതായാണ് സൂചന. പരാതിക്കാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
അഫാന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വ്യക്തത വരുത്താനാണിത്. കുടുംബത്തിന് എത്ര ലക്ഷം രൂപയുടെ കടമുണ്ടെന്ന കാര്യത്തിലും പൂർണ വ്യക്തത വന്നിട്ടില്ല. 65ലക്ഷത്തിനു മുകളിൽ സാമ്പത്തിക ബാധ്യത ഉണ്ടെന്ന് അഫാൻ മുമ്പ് പറഞ്ഞെങ്കിലും തന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഇല്ലെന്നാണ് പിതാവ് അബ്ദുൽ റഹീം പറയുന്നത്.
https://www.facebook.com/Malayalivartha
























