കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായിരുന്ന പി.അപ്പുക്കുട്ടന് അന്തരിച്ചു

കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായിരുന്ന പി.അപ്പുക്കുട്ടന്(85) അന്തരിച്ചു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
ഏറെക്കാലമായി ചികിത്സയിലായിരുന്നു. അധ്യാപകന്, സംസ്കാരിക പ്രവര്ത്തകന്, പ്രഭാഷകന്‍, സാഹിത്യ നിരൂപകന്, നാടക പ്രവര്ത്തകന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1996 മുതല്‍ അഞ്ചു കൊല്ലം കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ അന്നൂര്‍ വില്ലേജ് ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം 11 മണിയോടെ മൂരിക്കൊവ്വല്‍ ശ്മശാനത്തില്‍ നടക്കും,
ഭാര്യ: പരേതയായ സി.പി. വത്സല. മക്കള്‍: സി.പി. ശ്രീഹര്ഷന് (ചീഫ് കറസ്പോണ്ടന്റ്, മാതൃഭൂമി ഡല്‍ഹി), സി.പി. സരിത, സി.പി. പ്രിയദര്ശന് (ഗള്‍ഫ്). മരുമക്കള്‍: ചിത്തരഞ്ജന് (കേരള ഗ്രാമീണ ബാങ്ക്, കുടിയാന്മല), സംഗീത (അസി.പ്രൊഫസര്‍ ഐഐഎം ഇന്‍ഡോര്‍), ഹണി( ദുബായ് ).
"
https://www.facebook.com/Malayalivartha
























