കോട്ടയത്ത് നടന്നുപോകുന്നതിനിടെ അജ്ഞാത വാഹനം തട്ടിയുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി മരിച്ചു

കോട്ടയത്ത് നടന്നുപോകുന്നതിനിടെ അജ്ഞാത വാഹനം തട്ടിയുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി മരിച്ചു
നടന്നുപോകുന്നതിനിടെ അജ്ഞാത വാഹനം തട്ടിയുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാള്‍ സൗത്ത് നംകാന സ്വദേശി ചന്തന്പിരി മനോരഞ്ജന്‍ സര്‍ദാര്‍ (ഖുഡു 35) ആണ് മരിച്ചത്. മറ്റപ്പള്ളി -മഞ്ഞാമറ്റം റോഡില്‍ മണ്ണനാല് തോട് പൗരസമിതി കെട്ടിടത്തിന് സമീപം ഏഴിന് രാത്രി 10ന് ശേഷമായിരുന്നു അപകടം നടന്നത്.
സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങിവരുന്നതിനിടെ ലോറി തട്ടിയാണ് അപകടമുണ്ടായതെന്നു സംശയിക്കുന്നതായി നാട്ടുകാര്‍ . അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവിനെ സമീപവാസികള്‍ ഉടന്‍തന്നെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയില്‍ കഴിയവേ 19ന് വൈകിട്ട് 3.30ന് മരണത്തിന് കീഴടങ്ങി. ഏതു വാഹനം തട്ടിയാണ് മരിച്ചതെന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നു അയര്‍ക്കുന്നം പൊലീസ് . സംസ്കാരം മുട്ടമ്പലത്തെ ശ്മശാനത്തില്‍ നടത്തി. ഭാര്യ: സംബാറാണി. മക്കള്‍: മഹാദേവ്, മൊഹ്സിമി.
https://www.facebook.com/Malayalivartha

























