ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സിന് തോല്‍വി...

ക്രൊയേഷ്യക്കെതിരെ ഫ്രാന്‍സിന് തോല്‍വി. ക്വാര്‍ട്ടറിലെ ആദ്യപാദ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് നീലപ്പട തോല്‍വി ഏറ്റുവാങ്ങിയത്.
26-ാം മിനിറ്റില്‍ ആന്റി ബുഡിമിര്‍ ഹെഡ്ഡറിലൂടെ നേടിയ ഗോളിലൂടെയാണ് ക്രൊയേഷ്യ മുന്നിലെത്തിയത്. ആദ്യ പകുതിയിലെ അധിക സമയത്ത് മുന്‍ ടോട്ടന്‍ഹാം വിങ്ങര്‍ ഇവാന് പെര്‍സിക് തൊടുത്ത ഷോട്ടില്‍ നേടിയ രണ്ടാം ഗോള്‍ അവരുടെ ജയം ഉറപ്പിച്ചു.
രണ്ടാം പകുതില്‍ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള നീലപ്പടയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഞായറാഴ്ച നടക്കുന്ന രണ്ടാം പാദത്തില്‍, ജയം പിടിക്കുന്ന എന്ന കടമ്പയാണ് ഫ്രാന്‍സിന്റെ മുന്നിലുള്ളത്. നേഷന്‍സ് ലീഗില്‍ ആദ്യം വഴങ്ങിയപ്പോള്‍ അവരുടെ അവസാന മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും വിജയിക്കാനായി ഫ്രാന്‍സിന് കഴിഞ്ഞിട്ടില്ല.
റയല്‍ മഡ്രിഡിനായി തന്റെ അരങ്ങേറ്റ സീസണില്‍ 20 ലാ ലിഗ ഗോളുകള്‍ നേടിയ എംബാപ്പെ, ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് ഫ്രഞ്ച് ടീമിലേക്ക് തിരിച്ചെത്തിയത്. മത്സരത്തില്‍ ആറ് ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഗോള്‍ നേടാനായി താരത്തിനായില്ല.
"
https://www.facebook.com/Malayalivartha

























