കുടുംബവഴക്കിനെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്... പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും

കുടുംബവഴക്കിനെ തുടര്‍ന്ന് മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്... പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും. കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടില്‍ കെ. പ്രേമരാജനെ (64) യാണ് തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (നാല്) ജഡ്ജി ജെ. വിമല്‍ ശിക്ഷിച്ചത്.
മകളുടെ ഭര്‍ത്താവ് തലശ്ശേരി ചിറക്കര പഴയ പെട്രോള്‍ പമ്പിന് സമീപം ചന്ദ്രി വില്ലയില്‍ കെ.കെ. സന്ദീപിനെ(27)യാണ് പ്രേമരാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ പിഴയടക്കാനും വധശ്രമത്തിന് 10 വര്‍ഷം തടവിനും 50,000 രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പ്രതി പ്രേമരാജ് കോഴിക്കോട്ട് ചുമട്ടുതൊഴിലാളിയാണ്.
ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ തുക കൊല്ലപ്പെട്ട സന്ദീപിന്റെ ഭാര്യയും പ്രതിയുടെ മകളുമായ നിനിഷക്ക് നല്‍കണം.
2017 മേയ് 14-ന് രാവിലെ ഒമ്പതിന് തലശ്ശേരിയിലെ സന്ദീപിന്റെ വീട്ടിന് സമീപം വെച്ചാണ് കുത്തിക്കൊലപ്പെടുത്തിയത്. സന്ദീപിന് സാമ്പത്തിക ശേഷി കുറവാണെന്നതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. സന്ദീപ് -നിനിഷ ദമ്പതികളുടെ കുഞ്ഞിന് സെറിബ്രല്‍ പള്‍സി അസുഖവുമുണ്ടായിരുന്നു. സന്ദീപിനെ കല്യാണം കഴിച്ചതുകൊണ്ടാണ് കുഞ്ഞ് അസുഖം ബാധിച്ചതെന്ന തോന്നലും കുടുംബവഴക്കിനിടയാക്കി.
വീട്ടുകാരുമായുള്ള വഴക്കിനെ തുടര്‍ന്ന് സന്ദീപ് ഭാര്യയെ വീട്ടില്‍ അയച്ചിരുന്നില്ല. തലശ്ശേരിയില്‍ ചെരിപ്പു കടയില്‍ ജോലി ചെയ്തിരുന്ന സന്ദീപ് പിന്നീട് എ.ടി.എമ്മില്‍ പണം നിറക്കുന്ന ജോലിയിലായിരുന്നു.
"
https://www.facebook.com/Malayalivartha

























