കുറുപ്പംപടി പോക്സോ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്... അമ്മയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്..കേസുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ തുടരുന്നു..

കുറുപ്പംപടി പോക്സോ കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. അമ്മയുടെ സുഹൃത്ത് പീഡനത്തിനിരയാക്കിയ പെണ്‍കുട്ടികള്‍ വീട്ടില്‍ സുരക്ഷിതരല്ലെന്ന് ശിശുക്ഷേമ സമിതി ജില്ലാ അദ്ധ്യക്ഷന്‍ വെളിപ്പെടുത്തുമ്പോള്‍ കേസുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ തുടരുന്നു. അമ്മയ്ക്ക് പീഡനത്തെപ്പറ്റി അറിയാമെന്നതിനാല്‍ അവര്‍ അവിടെ സുരക്ഷിതമായിരിക്കില്ല. അതിനാല്‍ കുട്ടികളെ ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അമ്മയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു.
കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. അമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പീഡനം.അതിനിടെ കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അമ്മയേയും പ്രതിചേര്‍ക്കുമെന്നും പോലീസിലെ ചില കേന്ദ്രങ്ങള്‍ ഇന്നലെ സൂചന നൽകിയിരുന്നു . സംഭവത്തിൽ അമ്മയ്ക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. യുവതിയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കിയത്.അവസാന മൂന്ന് മാസത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
മൊഴിയുടെ പകര്‍പ്പ് ലഭ്യമായ ശേഷമായിരിക്കും അമ്മയെ പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനം എടുക്കുക. വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്ക് സിഡബ്ല്യുസി കൗണ്‍സിലിംഗ് നല്‍കും. ഈ മൊഴിയും നിര്‍ണ്ണായകമാകും.കുട്ടികള്‍ക്ക് പരീക്ഷയായതിനാല്‍ വിശദമായ രഹസ്യമൊഴി പിന്നീട് രേഖപ്പെടുത്തും. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികളുടെ അമ്മയെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കസ്റ്റഡിയില്‍ എടുത്ത ധനേഷ് കുറ്റം സമ്മതിച്ചിട്ടുണ്ട്. പീഡനവിവരം കുട്ടികള്‍ അമ്മയോട് പറഞ്ഞിരുന്നെങ്കിലും അമ്മ മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് വിവരം.
https://www.facebook.com/Malayalivartha

























