സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ തുലച്ച നികേഷ് കുമാറിനെ രക്ഷയ്ക്ക് ആന്റെണിയും, ചെന്നിത്തലയും

മുഖ്യധാര മാധ്യമങ്ങള്‍ മുക്കിയ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നല്‍കിയ പരാതി പോലീസും പൂഴ്ത്തുന്നു. കുടുംബസ്വത്തുക്കള്‍ മുഴുവന്‍ പണയംവെച്ച് ചാനല്‍ തുടങ്ങിയ തൊടുപുഴക്കാരി ലാലിയ ജോസഫ് നല്‍കിയ പരാതിയാണ് ആഭ്യന്തരമന്ത്രിയുടെ ഇടപെടിലിനെ തുടര്‍ന്ന് ഫ്രീസറിലായത്. പിന്നില്‍ ആന്റെണിയുടെ നിര്‍ദേശവുമുണ്ടെന്നറിയുന്നു.
കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ ചാനലിലൂടെ നിരന്തരം അപകീര്‍ത്തിപ്പെടുത്തിയ നികേഷ് ഒരു വ്യഭിചാരിണിയെ ചാനല്‍ ഫ്‌ളോറില്‍ ഇരുത്തി നിരവധി തവണയാണ് ഉമ്മന്‍ ചാണ്ടിയെ കരിവാരിത്തേച്ചത്. മുന്‍ ധനമന്ത്രി കെ.എം മാണിയെ താന്‍ തഴെയിറക്കുമെന്ന് സുഹൃത്തുക്കള്‍ക്കിടയില്‍ വാതുവച്ച് തുടങ്ങിയ ചാനലാഘോഷം പിന്നെ നിറുത്തിയത് മാണിയുടെ രാജിയിലാണ്.
മലയാള ചാനല്‍ സംസ്‌കാരത്തില്‍ തെറിവിളികളും വ്യക്തിഹത്യകളും ചെയ്തുള്ള ശൈലി ഇന്ന് മുഖ്യധാരമാധ്യമങ്ങള്‍ തുടരുന്നത് നികേഷ് ശൈലി ഉള്‍ക്കൊണ്ട് കൊണ്ടാണ്. ശ്രീധരന്‍ നായര്‍ എന്ന ക്വാറി മുതലാളിയുടെ എക്‌സ്‌ക്ലൂസ്സിവ് ഇന്റെര്‍വ്യൂ ആദ്യ സോളാര്‍ സമരം ആളിക്കത്തിച്ചു. തുടര്‍ന്ന് ബാര്‍കോഴയില്‍ കെ.എം മാണിക്കെതിരെ ബിജു രമേശിനെ വെച്ചുള്ള എക്‌സ്‌ക്ലൂസ്സിവ് ഓപ്പറേഷന്‍സ്.
കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ അപമാനിച്ചറക്കി എല്‍.ഡി.എഫില്‍ സീറ്റ് തരപ്പെടുത്തി അച്ഛന്റെ വഴിയെ രാഷ്ട്രീയത്തിലേക്കിറങ്ങമെന്നുന്നവെച്ച നികേഷ് രൂക്ഷമായ അക്രമണമാണ് ഉമ്മന്‍ചാണ്ടിക്ക് നേരെ തൊടുത്തത്.
എന്നാല്‍ ഐ ഗ്രൂപ്പ് മന്ത്രിമാരെയും ആഭ്യന്തര മന്ത്രിയെയും സംരക്ഷിച്ച് നിറുത്തുന്നതില്‍ പ്രത്യേക വിരുത് കാട്ടി.
സര്‍വ്വ രാഷ്ട്രീയക്കാരെയും നിറുത്തിപ്പെരിക്കുന്ന നികേഷ് ഇപ്പേള്‍ സോഷ്യല്‍ മീഡിയായിലെ പ്രധാന ചര്‍ച്ച വിഷയമാണ്. ചാനലിനുള്ളില്‍ നടന്ന ഓഹരിത്തട്ടിപ്പ് ഒരു മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അനുരജ്ഞന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പാക്കിയെങ്കിലും പിന്നീട് പൊട്ടിത്തെറിക്കുകയായിരുന്നു. ലാലിയുടെ പരാതിയില്‍ കേസുമായി ശക്തമായി മുന്നോട്ട് പോകാന്‍ നിര്‍ദേശം കൊടുത്തത് മുഖ്യമന്ത്രിയായിരുന്നു.
നിരവധി നിക്ഷേപകരാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ മുതല്‍ മുടക്കിയത്. കോട്ടയം സ്വദേശി ജോബി ജോര്‍ജ് നികേഷുനായിട്ടണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് നിക്ഷോപം പിന്‍ വലിച്ചിരുന്നു. അസറ്റ് ഹോം ഉടമയും തു പിന്‍വലിക്കാനുള്ള ശ്രമത്തിലാണ്. ചിക്കിംഗ് മസ്ദൂര്‍ ചെന്നൈ കമ്പനി ലോ ബോര്‍ഡില്‍ പരാതി നല്കി എല്ലാ ഓഹരി കൈമാറ്റങ്ങളും തടയാനുള്ള ശ്രമത്തിലാണ്. ഒരേസമയം നിരവധിപ്പേര്‍ക്ക് ഓഹരിവിറ്റ് പണം കൈക്കലാക്കിയെന്ന പരാതികളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
മുംബൈ വ്യവസായി കമ്പനി ലോ ബോര്‍ഡില്‍ നിന്നുവാങ്ങിയ അനുമതിയോടുള്ള ഓഡിറ്റര്‍ പരിസോധനയില്‍ പരസ്യവരുമാനത്തില്‍ നിന്നും ആറരക്കോടി രൂപ നികേഷ് സ്വകാര്യ അകൗണ്ടിലേക്ക് മാറ്റിയെന്ന ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇത്തരം തര്‍ക്കങ്ങള്‍ വളര്‍ന്ന് ഇപ്പോള്‍ പൊലീസ് കേസിലേക്കെത്തി.
ലാലിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനയെങ്കിലും ആഭ്യന്തരമന്ത്രിയിടപെട്ട് പ്രശനം തണുപ്പിച്ചു. ജയ്ഹിന്ദ് ഓഡിറ്ററെത്തന്നെ അന്വേഷണത്തിന് നിയോഗിച്ച കേസ് രമ്യമായിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതും ഒരു മന്ത്രിതന്നെയായിരുന്നു. എന്ത് സമ്മര്‍ദമുണ്ടായാലും പരാതിയുമായി താന്‍ മുന്നോട്ട് തന്നെയെന്ന് ലാലിയും പരറയുന്നു. ഈ വിഷയത്തില്‍ നികേഷ് കുമാറിന്റെ പ്രതികരണത്തിനായി എല്ലാവരും കൗതകത്തോടെ കാത്തിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha