ചെലവ് ചുരുക്കാന്‍ കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍ സര്‍ക്കുലര്‍ ധനകുപ്പ് പുറത്തിറക്കി

ചെവല് ചുരുക്കാന്‍ കര്‍ശനനിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കണം, ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ കരാര്‍ നിയമനം മാത്രമേ പാടുള്ളൂ, ഡ്രൈവര്‍മാരെ പുനര്‍വിന്യസിക്കണം, വകുപ്പുകളുടെ സെമിനാര്‍, ശില്പശാല ചെലവുകള്‍ ബഡ്ജറ്റ് വിഹിതത്തിന്റെ 50% ല്‍ കൂടാന്‍ പാടില്ല തുടങ്ങിയവ ഉള്‍പ്പെടെ കര്‍ശന നിര്‍ദ്ദേശങ്ങളുമായി സര്‍ക്കുലര്‍ ധനകുപ്പ് പുറത്തിറക്കി.
ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള ഓഫീസുകളില്‍ ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളിലെ ജീവനക്കാരുടെ സേവന ആവശ്യകത നന്നേ കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അനിവാര്യമാകുന്ന ഘട്ടത്തില്‍ മാത്രമേ ഇത്തരം ഓഫീസുകളില്‍ പ്രസ്തുത തസ്തികകളില്‍ വരുന്ന ഒഴിവുകള്‍ നികത്തുവാന്‍ പാടുള്ളൂ. അപ്രകാരം ഒഴിവുകള്‍ നികത്തുന്നത് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നിര്‍ദേശങ്ങള്‍ ഇങ്ങനെ:
സര്‍ക്കാര്‍ വകുപ്പുകള്‍/ പൊതുമേഖല സ്ഥാപനങ്ങള്‍/ ബോര്‍ഡുകള്‍/ ഗ്രാന്റ്-ഇന്‍-എയിഡ് സ്ഥാപനങ്ങള്‍/ സ്വയംഭരണ സ്ഥാപനങ്ങള്‍/ ഭരണഘടനാ സ്ഥാപനങ്ങള്‍/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള വാഹനങ്ങളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കേണ്ടതാണ്. ഓരോ ഓഫീസ്/സ്ഥാപനങ്ങള്‍ക്കും അനുവദിച്ചിട്ടുള്ള ആവശ്യങ്ങള്‍ക്കു മാത്രമായും ബന്ധപ്പെട്ട ഓഫീസുകളുടെ നിയന്ത്രണാധികാര പരിധിയ്ക്കുള്ളിലും മാത്രമേ വാഹനം ഉപയോഗിക്കുന്നുവെന്ന കാര്യം വാഹനത്തിന്റെ നിയന്ത്രണ ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തേണ്ടതാണ്. മേല്‍ നിര്‍ദ്ദേശങ്ങളില്‍ വീഴ്ച വരുത്തുന്ന പക്ഷം വാഹനത്തിന്റെ നിയന്ത്രണ ഉദ്യോഗസ്ഥനെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്നതാണ്.
https://www.facebook.com/Malayalivartha