കാർ ആക്രമിച്ച് 40 ലക്ഷം കവർന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ,CCTV ദൃശ്യങ്ങൾ പൊളിച്ചത് പരാതിക്കാരന്റെ നാടകം

കഴിഞ്ഞ ദിവസം ആനക്കുഴിക്കര മായങ്ങോട്ടുചാലിൽ സ്വദേശി പി.എം.റഹീസ് എന്ന 35 വയസ്സുകാരൻ പോലീസ്റ്റേഷനിൽ എത്തിയത് ഏറെ വിഷമത്തോടെയായിരുന്നു. ഭാര്യ പിതാവ് നാട്ടിലെ ബിസിനസ്സ് ആവശ്യത്തിന് വേണ്ടി തന്നെ ഏൽപ്പിച്ച 40 രൂപ ഒരു സംഘം ആളുകൾ ചേർന്ന കവർന്ന് എടുത്തിരിക്കുന്നു. തന്റെ ഉടമസ്ഥതയിലുള്ല കാറിൽ ചാക്കിൽ കെട്ടുകളാക്കി വച്ചിരുന്ന പണ കവർന്നത്. നിർത്തിയിട്ട കാറിന്റെ ചില്ലുകൾ തകർത്തായിരുന്നു മോഷണം.
റഹീസിന്റെ പരിപ്രാന്തിയും പരാതിയും കണ്ട് പോലീസ് കേസെടുത്തു. അന്വോഷണം തുടങ്ങി. ഇതോടയാണ് ആ തസ്ക്കര വീരമ്മാരെയും മോഷണത്തിന് നേതൃത്വത്തെയും പോലീസ് കണ്ടെത്തിയത്. നേതൃത്വത്തെ കണ്ട് പോലീസ് ഞെട്ടി. കാരണം പരാതികാരനും കവർച്ചകാരനും ഒന്നുതന്നെ.
കോഴിക്കോട് മാവൂർ പൂവാട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് 40 ലക്ഷം കവർന്നുവെന്ന സംഭവത്തിൽ പരാതി നൽകിയ പിഎം റഹീസിന്റെ പണം തട്ടിയെടുക്കാനുള്ള നാടകമായിരുന്നു ഈ കവർച്ച. കോഴിക്കോട് നഗരത്തിൽ വാഹന ബിസിനസ് നടത്തുന്ന റസീമിന്റെ ധൂർത്തിൽ പണം നഷ്ടമായിരുന്നു.
ഈ കള്ളി പുറത്താവാതിരിക്കാനാണ് പ്രതി കവർച്ച നാടകം തയ്യാറാക്കി അവതരിപ്പിച്ചത്. പൂവാട്ടുപറമ്പിൽ നിറുത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്നെന്ന പരാതി കാറുടമയുടെ നടകത്തിലുണ്ടായ എല്ലാ ദുരൂഹതയും പൊളിച്ചത് പൊലീസാണ്.
സിസിടിവിയുടെ സഹായത്തോടെയാണ് പോലീസ് കേസ് തെളിയിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പൂവാട്ടുപറമ്പ് കെയർ ലാന്റ് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ചാക്കിൽ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയും ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും ഉൾപ്പെടെ 40,25,000 രൂപ കവർന്നെന്നായിരുന്നു റഹീസ് പൊലീസിൽ പരാതി നൽകിയത്.
കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസിന് സി.സി.ടിവി ദൃശ്യങ്ങൾ നിർണായകമായി. സ്കൂട്ടറിൽ രണ്ടുപേർ വന്ന് കാറിന്റെ ചില്ല് അടിച്ചു പൊട്ടിക്കുന്നതായും കാറിൽ നിന്ന് എന്തോ സാധനം എടുത്ത് ഓടിപ്പോകുന്നതായും കണ്ടെത്തി. പ്രതികൾ ഹെൽമെറ്റ് ധരിച്ചതിനാലും ക്ലാരിറ്റി കുറവും പ്രതികളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി.
സിറ്റി ഡി.സി.പി. അരുൺ കെ. പവിത്രന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷണം നടത്താനുപയോഗിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് വാഹനം കണ്ടെത്തി, പണം കവർന്ന സാജിദ് എന്ന ഷാജിയെയും ജംഷിദിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നാടകം പൊളിഞ്ഞത്.
പരാതിക്കാരനായ റഹീസ് പറഞ്ഞ പ്രകാരം സാജിദ് എടുത്ത ക്വട്ടേഷനാണെന്നും ചാക്കിൽ പണമൊന്നും ഇല്ലായിരുന്നെന്നും ഇവർ പൊലീസിനോട് സമ്മതിച്ചു. ഇതോടെ കാറുടമയും പരാതിക്കാരനുമായ യുവാവിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. പരാതിക്കാരൻ ആനക്കുഴിക്കര മായങ്ങോട്ടുചാലിൽ സ്വദേശി പി.എം.റഹീസ് (35), സുഹൃത്തുക്കളായ ആനക്കുഴിക്കര സ്വദേശി മേലെതെക്കുവീട്ടിൽ എം. സാജിദ് (37), പൂവാട്ടുപറമ്പിലെ മായങ്ങോട്ടുംതാഴം ജംഷിദ് (42) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യ പിതാവ് കേരളത്തിൽ സ്ഥാപനത്തിന്റെ ശാഖകളിലേക്ക് കൊടുക്കാനായി പലപ്പോഴായി അയച്ചുകൊടുത്ത 40 ലക്ഷം രൂപ റഹീസ് ധൂർത്തടിച്ചു. പണം മടക്കി നൽകാൻ കഴിയാതെ വന്നതോടെ കവർച്ച നടന്നതായി വരുത്തുകയായിരുന്നി പ്രതിയെന്ന് എ.സി.പി ഉമേഷ് അറിയിച്ചു.
മോഷണനാടകം നടത്താൻ സുഹൃത്തുക്കളായ രണ്ടു പേർക്ക് 90,000 രൂപയാണ് റഹീസ് ക്വട്ടേഷൻ നൽകിയത്. കാറിനകത്ത് പണമില്ലായിരുന്നെന്നും പകരം ചാക്കിൽ പേപ്പർ നിറച്ചായിരുന്നു നാടകമെന്നും തുകയുടെ ഉറവിടം പരിശോധിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി. വ്യാജ പരാതി നൽകിയതിനും വിശ്വാസവഞ്ചന നടത്തിയതിനും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കാറിൽ നിന്ന് പണം നഷ്ടപ്പെട്ട് ഒരു ദിവസം കഴിഞ്ഞ് ആണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. ഇത് സംശയത്തിന് ഇടയാക്കിയെന്ന് എസിപി ഉമേഷ് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha