Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

സിറിഞ്ച് കുത്തിവയ്പ്പിലൂടെ ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ച പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടായെന്നത് ഒരു തുടക്കം മാത്രം...

29 MARCH 2025 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ സിറിഞ്ച് കുത്തിവയ്പ്പിലൂടെ ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ച പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടായെന്നത് ഒരു തുടക്കം മാത്രം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ സര്‍വസാധാരണമായിരിക്കുന്ന രാസലഹരിയുടെ ഉപയോഗത്തിലൂടെ നൂറു കണക്കിന് യുവതീ യുവാക്കള്‍ക്ക് എച്ച്‌ഐവി ബാധിച്ചുവെന്ന വസ്തുത പുറത്തറിയാന്‍ ഏറെക്കാലം വേണ്ടിവരില്ല.

കേരളത്തിലെ കാമ്പസുകളിലും ഹോസ്റ്റലുകളിലും ഹോംസ്‌റ്റേകളിലും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നിരിക്കെ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഡിജെ പാര്‍ട്ടികളിലും മറ്റ് ആഘോഷങ്ങളിലും ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്നു കുത്തിവയ്ക്കുന്ന ഒട്ടേറെ യുവതീയുവാക്കളിലും എച്ച്‌ഐവി ബാധിയുള്ളതായി ആരോഗ്യവകുപ്പ് സംശയിക്കുന്നു. ഹോളി, ഓണം, പുതുവര്‍ഷം തുടങ്ങിയ എല്ലാ ആഘോഷങ്ങളിലും രാസലഹരി സര്‍വസാധാരണണായിരിക്കുന്നു.

ഇതിനൊപ്പമാണ് ലഹരിയുടെ മറ്റൊരു ഭാഗമായ ലൈംഗിക അരാജകത്വം കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്നത്. ലൈംഗിക തൊഴിലാളികളില്‍ അവബോധത്താല്‍ എയ്ഡ്‌സ് നിരക്ക് അതിവേഗം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് യുവതീ യുവാക്കളിലും അതിഥി തൊഴിലാളികളിലും എച്ച്‌ഐവി ബാധ വ്യാപകമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ എച്ച്‌ഐവി നിരക്കില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്.

മദ്യം കഞ്ചാവും മാത്രമല്ല രാസലഹരിയുടെ അതിവ്യാപനം സംസ്ഥാനത്തുണ്ടെന്നിരിക്കെയാണ് സിറിഞ്ചുകളിലൂടെയുള്ള എച്ച്‌ഐവി ബാധ ഭീതി പരത്തുന്നത്. മയക്കുമരുന്ന് ഉപയോഗത്തിന് സമീപകാലത്ത് പിടിക്കപ്പെട്ടവരെ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഏറെപ്പേരും എച്ച്‌ഐവി ബാധിതരരായിരിക്കുമെന്ന ആശങ്കയാണ് പുറത്തുവരുന്നത്.
വളാഞ്ചേരിയില്‍ ഏഴു മലയാളികള്‍ക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് എച്ച്‌ഐവി സ്ഥിരീകരിച്ചിരിക്കുന്നത്.

 

സംഘത്തില്‍ പത്തുപേരേയുള്ളോ എന്നതിലും വ്യക്തതയായിട്ടില്ല. ഇവര്‍ താമസിച്ചിരുന്ന ലേബര്‍ ക്യാമ്പില്‍ ഇവരുടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ വേറെയുമുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. ഒരേ കഞ്ചാവ് ബീഡി പങ്കുവച്ചു വലിക്കുന്നവരും ഒട്ടേറെപ്പേരാണ്. ഉമിനീരില്‍ നിന്ന് എച്ച്‌ഐവി ബാധിക്കാനുള്ള സാധ്യതയേറെയാണ്.


സമാനമായ രീതിയില്‍ കേരളത്തിലെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തിയാല്‍ ഒട്ടേറെ തൊഴിലാളികള്‍ ഒരേ സിറിഞ്ച് കൈമാറി ലഹരി കുത്തിവയ്ക്കുന്നുവെന്ന യാഥാര്‍ഥ്യം കണ്ടറിയാം. ഇവിടെയും കേരളത്തിലെ അതിഥി തൊഴിലാളികളില്‍ ഒട്ടേറെപ്പേര്‍ എച്ചഐവി ബാധിതരാണെന്ന വസ്തുതയും പുറത്തുവരും. നിലവില്‍ സംസ്ഥാനത്ത് 35 ലക്ഷം അതിഥിതൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.


വളാഞ്ചേരിയില്‍ ഒരാളില്‍ എച്ച്‌ഐവി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരിലും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ ഒരേ സൂചി ഉപയോഗിച്ചതു മാത്രമല്ല ഇവരില്‍ ചിലര്‍ സ്വവര്‍ഗഭോഗികളായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍നിന്നും സ്ത്രീ ലൈംഗിക തൊഴിലാളികള്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്ന വസ്തുതയും പുറത്തുവരികയാണ്. സൂചി ഉപയോഗിച്ച് ലഹരി കുത്തിവയ്ക്കുന്നവര്‍ക്കിടയില്‍ എയ്ഡ്സ് ബാധ കൂടിയ നിരക്കിലാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.

കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളഞ്ചേരിയില്‍ ഏവരെയും ഞെട്ടിക്കുന്ന വിധം എച്ച്ഐവി ബാധ കണ്ടെത്തിയത്. ഭയാനകമായ വാര്‍ത്ത മലപ്പുറം ഡിഎംഒയും സ്ഥിരീകരിച്ചുകഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. രണ്ട് മാസത്തിനിടെയാണ് പത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

 

ഒരാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചപ്പോള്‍ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് രോഗത്തിന്റെ വ്യാപനം കണ്ടെത്തിയത്. ലഹരി ഉപയോഗിക്കുമ്പോള്‍ ഇവരെല്ലാം ഒരേ സൂചിയാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഒരേ സൂച ഇവര്‍ ആഴ്ചകളോളം ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി വളാഞ്ചേരിയില്‍ ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ തുടങ്ങിയവര്‍ക്കിടയില്‍ സ്‌ക്രീനിംഗ് നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്. സ്‌ക്രീനിംഗിന്റെ തുടക്കത്തില്‍ വളാഞ്ചേരിയിലെ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട സംഘങ്ങളെക്കുറിച്ച് അന്വേഷിക്കുകയും അവരെ പരിശോധിക്കുകയും ചെയ്തു. ഇതോടെയാണ് കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്.


ഇവര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെയുള്ള കൂടുതല്‍പേരെ ആരോഗ്യവകുപ്പ് സ്‌ക്രീനിംഗ് നടത്തുകയാണ്. എന്നാല്‍ അതിഥി തൊഴിലാളികളുടെ ഭാര്യമാര്‍ സംസ്ഥാനത്തില്ലാത്ത സാഹചര്യത്തില്‍ അവരെ പരിശോധനയ്ക്ക് വിധേയമാക്കുക എളുപ്പമല്ലതാനും. ഇവരുടെ പങ്കാളികള്‍ക്കും വൈറസ് ബാധ സ്ഥിരീകരിക്കുമോ എന്ന ആശങ്കയുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയുംപേര്‍ക്ക് ഒരുമിച്ച് എച്ച്‌ഐവി സ്ഥിരീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, രക്തം ഉള്‍പ്പടെയുളള ശരീര സ്രവങ്ങളിലൂടെയും എച്ച്‌ഐവി പകരും.

 

എന്നാല്‍ സിറിഞ്ച്, ബ്ലേഡ്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ പങ്കിടുന്നതിലൂടെ എളുപ്പത്തില്‍ അനുബാധ ഉണ്ടാകാമെന്നതും മറ്റൊരു യാഥാര്‍ഥ്യം. സൂചിയില്‍ നിറച്ച നിലയിലാണ് പലപ്പോഴും വിതരണക്കാര്‍ ലഹരി കൈമാറുന്നത്. ഉപയോഗിച്ച സൂചി ഇവര്‍ വീണ്ടും ഉപയോഗിക്കുന്നത് പതിവാണ്. കേരളത്തില്‍ 80 ശതമാനം പേരും കൂട്ടുകാരോടൊപ്പമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് എക്‌സൈസ് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. കൂട്ടുകൂടി ലഹരി കുത്തിവെക്കുന്ന മിക്കവരും ഒരേ സൂചിയാണ് പങ്കിടുന്നത്.
കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോമാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിക്കുന്നുണ്ട്.


കേരളത്തില്‍ 2021നു ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്ഐവി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോള്‍ 15 ശതമാനം പേരും പത്തൊന്‍പതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായക്കാരാണ്. മുന്‍പ് നാല്‍പതു വയസിനു മുകളിലുള്ളവര്‍ക്കായിരുന്നു കൂടുതലായി എച്ച്‌ഐവി കണ്ടെത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (8 minutes ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (16 minutes ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (24 minutes ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (27 minutes ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (34 minutes ago)

"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...  (41 minutes ago)

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (3 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (3 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (3 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (3 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ  (4 hours ago)

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (4 hours ago)

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ  (4 hours ago)

Malayali Vartha Recommends