കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികള്‍ക്ക് ജാമ്യം....

പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം
കോട്ടയം ഗവണ്മെന്റ് നഴ്സിങ് കോളേജിലെ റാഗിങ് കേസ് പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതികളുടെ പ്രായവും മുമ്പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടില്ലെന്നതും കണക്കിലെടുത്താണ് ജാമ്യം നല്‍കിയത്. കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു.
പഠനം പൂര്‍ത്തിയാക്കി ആതുരസേവന രംഗത്ത് ഇറങ്ങേണ്ട അഞ്ച് നഴ്സിങ്ങ് വിദ്യാര്‍ത്ഥികളുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത. ഹോസ്റ്റല്‍ മുറിയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച പ്രതികള്‍, നടന്ന സംഭവങ്ങള്‍ പുറത്ത് പറയാതിരിക്കാനായി പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ നവംബര്‍ മുതല്‍ തുടങ്ങിയതാണ് റാഗിങ്ങ് ഭീകരത. ഫെബ്രുവരി 11 ന് പിടിയിലാകുന്നതിന് മുമ്പ് വരെ പ്രതികള്‍ ക്രൂരത തുടര്‍ന്നു. നിരന്തരം ലഹരി ഉപയോഗിക്കുന്ന പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്നതിലൂടെയാണ് ആനന്ദം കണ്ടെത്തിയിരുന്നത്. ദേഹോപദ്രവമേറ്റ് വേദന കൊണ്ട് ഇരകളായവര്‍ പുളയുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയും പ്രതികള്‍ സന്തോഷം കണ്ടെത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























