അനിരുദ്ധ് - കാവ്യ മാരൻ വിവാഹ സൽക്കാരം.. കറുത്ത നെഹ്‌റു ജാക്കറ്റിനൊപ്പം വെള്ള കുർത്തയും സ്റ്റൈലിഷ് ലുക്കിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും മകളും..ചിത്രങ്ങൾ വൈറൽ..

പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹഉടമ കാവ്യ മാരനും തങ്ങളുടെ വിവാഹം ആഘോഷിക്കുന്നതിനായി ചെന്നൈയിൽ പ്രൗഢഗംഭീരമായ വിവാഹ സൽക്കാരം ഒരുക്കി. നവംബർ 11-ന് ഗ്രീസിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായിട്ട് പത്ത് ദിവസത്തിന് ശേഷമാണ് ചെന്നൈയിലെ ഐടിസി ഗ്രാൻഡ് ചോളയിൽ വെച്ച് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. സിനിമാ-രാഷ്ട്രീയ-കായിക ലോകത്തെ പ്രമുഖരുടെ സംഗമവേദിയായി ഈ വിവാഹ സൽക്കാരം മാറി.
ഇപ്പോഴിതാ, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യവും വാർത്തകളിൽ ഇടംപിടിക്കുകയാണ്. കറുത്ത നെഹ്‌റു ജാക്കറ്റിനൊപ്പം വെള്ള കുർത്തയും പൈജാമയും ധരിച്ച്, മുഖത്ത് മായാത്ത പുഞ്ചിരിയോടെ എത്തിയ വി.ഡി. സതീശൻ നിറഞ്ഞ ഹൃദയത്തോടെ നവദമ്പതികൾക്ക് വിവാഹമംഗളാശംസകൾ നേർന്നത്. ഇത് ചടങ്ങിലെ മറ്റൊരു പ്രധാന ആകർഷണമായിരുന്നു. സൂപ്പർസ്റ്റാർ രജനികാന്ത് കറുത്ത സ്യൂട്ടിലും, കമൽഹാസൻ പീച്ച് നിറത്തിലുള്ള പട്ട് ഷർട്ടും അതിനിണങ്ങുന്ന മുണ്ടും ധരിച്ചുമാണ് എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നേവി ബ്ലൂ ബന്ദ്ഗാല ജാക്കറ്റും കറുത്ത പാന്റ്സും ധരിച്ച് നവദമ്പതികൾക്ക് ആശംസകൾ നേരാൻ എത്തിയത്.
അതേസമയം, രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യവും വിവാഹ ക്ഷണവും നേരത്തെ തന്നെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ ഒരു മാസമായി കാവ്യയുടെ മാതാപിതാക്കളായ സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും കാവേരി മാരനും നിരവധി പ്രമുഖരെ നേരിൽ കണ്ട് വിവാഹത്തിന് ക്ഷണിച്ചിരുന്നു. ദമ്പതികളുടെ കുടുംബങ്ങൾ ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ക്ഷണക്കത്ത് കൈമാറിയപ്പോൾ അനിരുദ്ധിന്റെ മാതാപിതാക്കളായ നടൻ രവി രാഘവേന്ദ്രയും ലക്ഷ്മി രവിചന്ദറും ഒപ്പമുണ്ടായിരുന്നു. കൂടാതെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി,
പ്രിയങ്ക ഗാന്ധി എന്നിവരെയും കുടുംബം നേരിൽ കണ്ട് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് ശ്രദ്ധേയമായി. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു കുടുംബസമേതം ചെന്നൈ വിമാനത്താവളത്തിൽ എത്തിയതോടെ തന്നെ ആഘോഷങ്ങളുടെ ആവേശം തുടങ്ങിയിരുന്നു. നേരത്തെ, സൂപ്പർസ്റ്റാർ രജനികാന്തും മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുത്ത വിവാഹപൂർവ ആഘോഷങ്ങളുടെ ചിത്രങ്ങൾ അനിരുദ്ധ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha


























