മദ്യലഹരിയില്‍ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന് കിണറ്റില്‍ വീണ് മരിച്ച സംഭവം.. അച്ഛന് 10 വര്‍ഷം കഠിനതടവും പിഴയും

മദ്യപിച്ചെത്തിയ അച്ഛന് മകനെ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന് കിണറ്റില്‍ വീണ് മരിച്ചു. ആ സംഭവത്തില്‍ അച്ഛന് 10 വര്‍ഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ച് കോടതി. കല്ലിയൂര്‍, മുട്ടയ്ക്കാട്, വണ്ടിത്തടം, പൊറ്റവിളവീട്ടില് ബേബി(63)യെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.എം. ബഷീര്‍ ശിക്ഷിച്ചത്. ബേബിയുടെ മകന് സന്തോഷാ(30)ണ് മരിച്ചത്.
സ്ഥിരമായി മദ്യപിച്ചെത്തുന്ന അച്ഛന് അമ്മയെ തല്ലുക പതിവായിരുന്നു.2014 മാര്‍ച്ച് 27-നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം. സംഭവദിവസം ബേബി ഭാര്യയെ തല്ലുന്നത് സന്തോഷ് തടഞ്ഞു. ഇതിനെത്തുടര്‍ന്ന് ബേബി മകനു നേരേ കല്ലെടുത്തെറിഞ്ഞു. രക്ഷപ്പെടാനായി ഇരുട്ടത്ത് പുറത്തിറങ്ങി ഓടിയ സന്തോഷ് സമീപത്തെ പൊട്ടക്കിണറ്റില്‍ വീഴുകയായിരുന്നു.
85 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ സന്തോഷ് അവിടെക്കിടന്നു മരിച്ചു. തുടര്‍ന്ന് രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പിഴയായി കെട്ടിവെക്കുന്ന അന്‍പതിനായിരം രൂപ ബേബിയുടെ ഭാര്യയ്ക്കും മരിച്ച സന്തോഷിന്റെ ഭാര്യയ്ക്കും നല്‍കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശ്ശാല എ. അജികുമാറും അഡ്വ. മഞ്ജിതയും ഹാജരായി.
"
https://www.facebook.com/Malayalivartha
























