പാലക്കാട് കോട്ടായിയില്‍ നായ റോഡിനു കുറുകെ ചാടി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പാലക്കാട് കോട്ടായിയില്‍ നായ റോഡിനു കുറുകെ ചാടി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ആനിക്കോട് വെള്ളയംകാട് വീട്ടില്‍ പരേതനായ രാധാകൃഷ്ണന്റെ മകന് മുരളിയാണ് (37) മരിച്ചത്.
പാലക്കാട് - വാളയാര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറായ മുരളി ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോള്‍ രാത്രി പത്തോടെ മാത്തൂര്‍ പാലപ്പൊറ്റയിലായിരുന്നു അപകടം നടന്നത്.
നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. തലയ്ക്കും വാരിയെല്ലിനും സാരമായി പരുക്കേറ്റ യുവാവിനെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സ ഒന്നും ഫലവത്തായില്ല. ഇന്ന് രാവിലെ മരണം സംഭവിച്ചു. ഇതിന് മുമ്പും ഇവിടെ ഇത്തരത്തില്‍ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ .
"
https://www.facebook.com/Malayalivartha
























