കണ്ണീര്‍ക്കാഴ്ചയായി... പെരുമ്പാവൂര്‍ റോഡില്‍ പോഞ്ഞാശ്ശേരിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

പെരുമ്പാവൂര്‍ റോഡില്‍ പോഞ്ഞാശ്ശേരിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവ്ിന് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയെന്നാണ് സംശയം.
ആലുവ ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറിയെ മറികടക്കാനായി ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരന് എതിരെ വന്ന സ്വകാര്യ ബസ്സിന് അടിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പെരുമ്പാവൂര്‍ പോലീസ് എത്തി നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























