കണ്ണീര്‍ക്കാഴ്ചയായി... തകഴിയില്‍ പള്ളിയിലെ ക്വയര്‍ പ്രാക്ടീസിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു

തകഴിയില്‍ പള്ളിയിലെ ക്വയര്‍ പ്രാക്ടീസിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി വിരുപ്പാല തൈപ്പറമ്പില്‍ ലിജോയുടെ മകന് എഡ്വിന് ലിജോ (16)യാണ് മരിച്ചത്.
തകഴി വിരുപ്പാല സെന്റ് ജൂഡ് പള്ളിയില്‍ കീബോര്‍ഡ് വായിക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. തകഴിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പച്ച ലൂര്‍ദ് മാതാ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























