കെ.എസ്.ആര്.ടി.സിയില്‍ നിന്ന് വിരമിച്ചവരുടെ ഏപ്രില്‍ മാസത്തെ പെന്ഷന് വിഷുവിനുമുമ്പ് നല്കാന് ശ്രമിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി...

കെ.എസ്.ആര്.ടി.സിയില്‍ നിന്ന് വിരമിച്ചവരുടെ ഏപ്രില്‍ മാസത്തെ പെന്ഷന് വിഷുവിനുമുമ്പ് നല്കാന് ശ്രമിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഹൈക്കോടതി...
ട്രാന്‍സ്പോര്‍ട്ട് പെന്‍ഷണേഴ്സ് ഫ്രണ്ട് ഫയല്‍ ചെയ്ത കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി.കെ. സിംഗിന്റെ ഇടക്കാല ഉത്തരവ് വന്നത്. ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാര്‍ നാലാഴ്ച സമയം തേടിയിരിക്കുകയാണ്.
അതിനകം പെന്ഷന് നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും കോടതിയില്‍ നേരിട്ട് ഹാജരാകണം. വിഷയം മേയ് 19 ന് വീണ്ടും പരിഗണിക്കുന്നതാണ്. പെന്ഷന് എല്ലാമാസവും ആദ്യ ആഴ്ച വിതരണം ചെയ്യണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























