വെറ്ററിനറി സര്‍വകലാശാലയിലെ (കെവിഎഎസ്യു) വൈസ് ചാന്‍സലര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ച് സംസ്ഥാന സര്‍ക്കാര്‍....

വെറ്ററിനറി സര്‍വകലാശാലയിലെ (കെവിഎഎസ്യു) വൈസ് ചാന്‍സലര്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 15 ന് വിസിമാരുടെ സാധ്യത ഷോര്‍ട്ട്ലിസ്റ്റുണ്ടാക്കാന്‍ നിശ്ചയിച്ചിരുന്ന പാനലിന്റെ യോഗം അനിശ്ചിതമായി നീട്ടിവെച്ചതായി ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
വിസി നിയമന പ്രക്രിയ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തിടുക്കത്തിലുള്ള നീക്കം, ഇഷ്ടത്തിനൊത്ത അക്കാദമിക് തെരഞ്ഞെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. യുജിസി റെഗുലേഷന്‍സ് 2025 പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇത് ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം.
സ്വന്തം പ്രതിനിധി ഇല്ലാത്ത പാനല്‍ തെരഞ്ഞെടുക്കുന്ന വൈസ്ചാന്‍സലറെ ഗവര്‍ണര്‍ നിയമിക്കാന്‍ സാധ്യതയില്ലെന്നും ഈ വിഷയം രാജ്ഭവനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പിന്മാറ്റത്തിന് കാരണമെന്നും വൃത്തങ്ങള്‍ പറയുന്നു.
"
https://www.facebook.com/Malayalivartha
























