പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ ടൂറിസം വികസനത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ളാഗ് നേട്ടം സ്വന്തമാക്കിയ ചാല്‍ബീച്ചില്‍ ഞായറാഴ്ച ഔദ്യോഗിക പതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തും...

ടൂറിസം വികസനത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്ളാഗ് നേട്ടം സ്വന്തമാക്കിയ ചാല്‍ബീച്ചില്‍ ഞായറാഴ്ച ഔദ്യോഗികപതാക ഉയര്‍ത്തല്‍ ചടങ്ങ് നടത്തും.
വൈകുന്നേരം അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തും. കെ.വി. സുമേഷ് എംഎല്‍എ അധ്യക്ഷത വഹിക്കുകയും ചെയ്യും. പരിസ്ഥിതിസൗഹൃദ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കിയാണ് അഴീക്കോട് ഗ്രാമപ്പഞ്ചായത്തിലെ ചാല്‍ബീച്ച് ബ്ലൂ ഫ്ളാഗ് നേട്ടം സ്വന്തമാക്കിയത്. ഡെന്മാര്ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന് ഫോര്‍ എന്വയണ്മെന്റല് എജുക്കേഷനാണ് (എഫ്ഇഇ) ബ്ലൂ ഫ്ളാഗ് അംഗീകാരം നല്‍കുന്നത്.
ആഗോള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ നേട്ടം ഗുണകരമാകുമെന്നും ഇതുവഴി ജില്ലയിലെ എല്ലാ വിനോദസഞ്ചാരമേഖലയിലും ഉണര്‍വുണ്ടാകുമെന്നും കെ.വി. സുമേഷ് എംഎല്‍എ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശീയരായ ആളുകള്‍ക്ക് നിരവധി തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha
























