കണ്ണൻ ആയാലും പള്ളി ആയാലും ക്ഷേത്രം ആയാലും ബഹുമാനം കൊടുക്കേണ്ടത് കൊടുക്കുക തന്നെ വേണം അത് പോക്രിത്തരത്തിൻ ഉള്ള സ്ഥലങ്ങൾ അല്ല ..രാധ താത്തയെ ജയിലടച്ചു..? ഗുരുവായൂരിൽ കലാപം ജെസ്‌നയുടെ പോക്രിത്തരത്തിൻ ഹൈക്കോടതിയുടെ ചെകിട്ടത്തടി

ശ്രീകൃഷ്ണ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധ നേടിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ജസ്ന സലീമിനെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തതോടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയില്‍ കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം കാണിക്ക വഞ്ചിയും കൃഷ്ണ വിഗ്രഹവുമുണ്ട്. ഈ വിഗ്രഹത്തില്‍ മാല ചാര്‍ത്തി അതിന്റെ വീഡിയോ എടുത്ത് ജസ്ന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തല്‍സമയം തന്നെ ഇത് ചിലര്‍ ചോദ്യം ചെയ്തതോടെ ക്ഷേത്ര പരിസരത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണ് പൊലീസില്‍ പരാതി നല്‍കിയത്.
നേരത്തെ ജസ്‌ന, ഗുരുവായൂര്‍ നടയില്‍ വച്ച് കേക്ക് മുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രം ഇതിനുള്ള സ്ഥലമല്ലെന്നും ഭക്തന്‍മാര്‍ക്കുള്ള ഇടമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ക്ഷേത്രനടയില്‍ ഫോട്ടോയ്ക്കും വീഡിയോയ്ക്കും കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ജനശ്രദ്ധ പിടിച്ച് പറ്റാന്‍ ക്ഷേത്രങ്ങളെ ഉപയോഗിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തിരുന്നു. ഇപ്പോള്‍ ഹൈക്കോടതി വിധിയുടെ ലംഘനം കൂടി കൂട്ടിച്ചേര്‍ത്താണ് പൊലീസ് കേസ്.
https://www.facebook.com/Malayalivartha