കാവഞ്ചേരി നേര്‍ച്ചക്കിടയില്‍ കൂട്ടായി സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... പ്രതി അറസ്റ്റില്‍

കാവഞ്ചേരി നേര്‍ച്ചക്കിടയില്‍ കൂട്ടായി സ്വദേശിയായ യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റിലായി. കൂട്ടായി സ്വദേശി ചെമ്പല്ലന്റെ പുരക്കല്‍ ലഹലിനെയാണ് (ലാലു-25) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വരവാഘോഷ സമയത്ത് പ്രതിയെ നോക്കി ചിരിച്ച വിരോധത്തിലാണ് കത്തികൊണ്ട് കുത്തിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. അടിപിടി കേസിലും മയക്കുമരുന്ന് കേസിലും ഉള്‍പ്പെട്ട് കാപ്പ നടപടിക്ക് വിധേയനായ ആളാണ് പ്രതി. തിരൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha
























