റവന്യൂ സേവനങ്ങളാകെ കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്ന തരത്തില്‍ ഒറ്റ കാര്‍ഡില്‍ ലഭ്യമാകും; പ്രധാന വകുപ്പുകളിലെല്ലാം ഇ-സര്‍വിസ് നടപ്പാക്കുന്നതിലൂടെ വളരെ വേഗത്തില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

പ്രധാന വകുപ്പുകളിലെല്ലാം ഇ-സര്‍വിസ് നടപ്പാക്കുന്നതിലൂടെ വളരെ വേഗത്തില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. റവന്യൂ സേവനങ്ങളാകെ കൈപ്പിടിയിലൊതുക്കാന്‍ കഴിയുന്ന തരത്തില്‍ ഒറ്റ കാര്‍ഡില്‍ ലഭ്യമാകാന്‍ പോകുകയാണ്. വില്ലേജ്, റവന്യൂ ഓഫിസുളില്‍നിന്ന് ലഭ്യമാകേണ്ട 22ഓളം വിവരങ്ങള്‍ ചിപ്പും ക്യൂ.ആര്‍ കോഡും കാര്‍ഡ് നമ്പറും ബന്ധിപ്പിച്ചുകൊണ്ടുള്ള എ.ടി.എം പോലുള്ള കാര്‍ഡില്‍ ലഭ്യമാകും. ഓരോ ചെറിയ പ്രശ്‌നങ്ങള്‍ക്കും വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ സേവനം ലഭ്യമാകുന്ന സ്മാര്‍ട്ട്‌വത്കരണം റവന്യൂ വകുപ്പിനെ അടിമുടി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
പ്രവാസികള്‍ക്ക് അവരുടെ ഭൂമിയുമായും മറ്റും ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് മാറ്റങ്ങള്‍. എല്ലാ ഭൂമിക്കും രേഖ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് റീ സര്‍വേ നടപടികള്‍ നടത്തി ഭൂമിയുമായി ബന്ധപ്പെട്ട രേഖകളില്‍ കൃത്യത വരുത്താനുള്ള അവസാനത്തെ ശ്രമവും കേരളം നടത്തുകയാണ്. 851 കോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. 'എന്റെ ഭൂമി' എന്ന ഇന്റഗ്രേറ്റഡ് പോര്‍ട്ടലിലൂടെ ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ തര്‍ക്കം ഇല്ലാതാവാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷനായി. എല്ലാ സൗകര്യങ്ങളോടും കൂടിയ ആധുനിക മുഖച്ഛായയുള്ള ഓഫീസുകളാണ് കേരളത്തില്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓഫീസുകളില്‍ എത്തിയാല്‍ ജനങ്ങള്‍ക്ക് എല്ലാ സേവനവും കിട്ടുന്ന രീതിയിലേക്ക് മാറി. സ്വകാര്യ സ്ഥാപനത്തില്‍ നല്‍കുന്ന കസ്റ്റമര്‍ സര്‍വീസിനേക്കാള്‍ മികച്ച സര്‍വീസ് സര്‍ക്കാര്‍ ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് സര്‍ക്കാറിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























