വീണ്ടും കാട്ടാനയുടെ ആക്രമണം... അതിരപ്പിള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 20 കാരന് കൊല്ലപ്പെട്ടു

അതിരപ്പിള്ളി മലക്കപ്പാറ അടിച്ചില്‍തോട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 20 കാരന് കൊല്ലപ്പെട്ടു. തമ്പാന്റെ മകന് സെബാസ്റ്റ്യന്‍ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെടുകയായിരുന്നു. സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആളുകള്‍ കൊല്ലപ്പെടുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം കഴിഞ്ഞയാഴ്ചയില്‍ പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കയറംകോട് സ്വദേശി അലന് ആണ് മരിച്ചത്. വീട്ടിലേക്ക് പോകുന്ന വഴിയില്‍ കണ്ണാടംചോലയ്ക്ക് സമീപത്ത് വെച്ചാണ് ആന ആക്രമിച്ചത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
"
https://www.facebook.com/Malayalivartha
























