താമരശ്ശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരുക്ക്...

താമരശ്ശേരിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 5 പേര്‍ക്ക് പരിക്കേറ്റു. താമരശ്ശേരി പുതിയ ബസ് സ്റ്റാന്റിന് സമീപം അണ്ടോണ റോഡില്‍ മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച് തെറ്റായ ദിശയില്‍ എത്തിയ ബൈക്ക് എതിര് ദിശയില്‍ വന്ന ബൈക്കില്‍ ഇടിച്ച് 5 പേര്‍ക്ക് പരുക്കേറ്റു.
കൊടുവള്ളി കളരാന്തിരി സ്വദേശികളായ നന്ദകുമാര്‍, അജില്‍, അനൂപ്, എന്നിവരാണ് മദ്യലഹരിയില്‍ ബൈക്കില്‍ ഉണ്ടായിരുന്നത്. താമരശ്ശേരി കുറ്റിപ്പടി സ്വദേശികളായ ഹരി, മാതാവ് ശ്രീജ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
നന്ദകുമാര്‍, അജില്‍ എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഹരി, ശ്രീജ എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രാത്രി 7 മണിക്കായിരുന്നു അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha
























