ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്ക്... നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്റെ തിരക്കില്‍

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി, കണിക്കൊപ്പം കൈനീട്ടവും നല്കി നാടും നഗരവുമെല്ലാം വിഷു ആഘോഷത്തിന്റെ തിരക്കിലായിരിക്കുകയാണ്. വിഷുക്കണി ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.
വിഷുക്കണി ദര്‍ശനം പുലര്‍ച്ചെ 2.45 മുതലായിരുന്നു. മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന് നമ്പൂതിരി പുലര്‍ച്ചെ കണ്ണനെ കണി കാണിച്ച് വിഷുക്കൈനീട്ടം നല്കി. അനുഭവപ്പെടുന്നുണ്ട്.
നട തുറന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്കി. പുലര്‍ച്ചെ 4 മണി മുതല്‍ രാവിലെ 7 മണിവരെയാണ് ദര്‍ശന സമയം. വലിയ തരത്തിലുള്ള തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇന്നലെ തന്നെ മുപ്പതിനായിരം ആലുകള്‍ ബുക്ക് ചെയ്തിരുന്നു. തീര്‍ത്ഥാടനത്തിന് എത്തിയ ഭക്തര്‍ക്ക് വിഷുക്കൈനീട്ടം നല്കി.
പൂര്‍ണ്ണമായും അലങ്കരിച്ച നിലയിലാണ് സന്നിധാനം. വിഷു പ്രമാണിച്ച് പ്രത്യേക പൂജകളുണ്ട്. ഇത്തവണ വിഷുക്കൈനീട്ടമെന്ന രീതിയില്‍ അയ്യപ്പചിത്രമുള്ള ലോക്കറ്റുകള്‍ ദേവസ്വം ബോര്‍ഡ് സമ്മാനിക്കും. രാവിലെ 10മണിക്ക് മന്ത്രി വിഎന്‍ വാസവന് ഈ ലോക്കറ്റുകള്‍ പുറത്തിറക്കും. ഓണ്‍ലൈന്‍ വഴിയായി ഈ ലോക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























