ബോണക്കാട്ട് വനത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ കന്യാകുമാരി സ്വദേശിയുടേത്...

സങ്കടക്കാഴ്ചയായി... ബോണക്കാട്ട് വനത്തില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ കന്യാകുമാരി സ്വദേശിയുടേത്. കല്‍ക്കുളം കൂഴക്കടൈ സോലപുരം ഹൗസില്‍ ക്രിസ്റ്റഫര്‍ പോവസിന്റെ (37) മൃതദേഹമാണെന്ന് പിതാവ് പോവസാണ് തിരിച്ചറിഞ്ഞത്. സമീപത്തുനിന്നു കിട്ടിയ ആധാര്‍ കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് പിതാവുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ടായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെത്തിയാണ് അദ്ദേഹം മൃതദേഹം തിരിച്ചറിഞ്ഞത്. രണ്ടുമാസമായി മകനെ കാണാനില്ലെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നതായി പിതാവ്. കുരിശുമല തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ വ്യാഴാഴ്ച ഉച്ചയോടെയാണ് ബോണക്കാട്ട് ഉള്‍വനത്തില്‍ നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹത്തിന്റെ തലയോട്ടിയും ഉടലും കാലും മൂന്ന് സ്ഥലത്തായിട്ടാണ് കണ്ടെത്തിയത്. ശരീരത്തില്‍ ഭഗവാന് എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ടായിരുന്നു. മരപ്പണിക്കാരനാണ് മരിച്ച ക്രിസ്റ്റഫര്‍. രാജകുമാരിയാണ് മാതാവ്. ബോണക്കാട് ബിഎ ഡിവിഷനിലാണ് ഇവരുടെ സഹോദരി രാധാമണി താമസിക്കുന്നത്.
"
https://www.facebook.com/Malayalivartha
























