കൊല്ലത്ത് കായലില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി... സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

തെരച്ചിലിനൊടുവില്‍... കൊല്ലത്ത് കായലില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തി.ചാത്തിനാംകുളം സീനാ മനസിലില്‍ അമീന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ബൈപ്പാസില്‍ മങ്ങാട് പാലത്തിന് സമീപത്ത് നിന്നും അമീന്റെ ബൈക്ക് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സും സ്കൂബ ടീമും നടത്തിയ തിരച്ചിലിലാണ് കായലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അഞ്ചാലുംമൂട് പോലിസ് അന്വേഷണമാരംഭിച്ചു.
"
https://www.facebook.com/Malayalivartha
























